-->
കൊച്ചി: സംസ്‌ഥാനത്തെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും, ഗള്‍ഫ് രാജ്യങ്ങളിലും സപ്ലൈകോയുടെ ശബരി ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള നടപടികളെടുത്തുവരികയാണെന്നു ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍.
സപ്ലൈകോയുടെ സംസ്‌ഥാനത്തെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ട് തലശേരിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശേരിയിലെ ഹൈപ്പര്‍മാര്‍ക്കറ്റാണ് സിഗ്‌നേച്ചര്‍ മാര്‍ട്ടായി ഉയര്‍ത്തിയത്. പുതിയ കാലത്തിനനുസരിച്ച് സപ്ലൈകോ വില്‍പനശാലകളും പരിഷ്‌കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കോര്‍പ്പറേറ്റ് റീട്ടെയില്‍ വില്‌പനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ക്കു പുറമേ, സിഗ്‌നേച്ചര്‍മാര്‍ട്ടില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും ഉണ്ടായിരിക്കും. ഓരോ ജില്ലയിലും ഒരു സിഗ്‌നേച്ചര്‍ മാര്‍ട്ട് വീതം സ്‌ഥാപിക്കാനാണ് സപ്ലൈകോ പദ്ധതിയിടുന്നത്. ഗേ്ലാബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസ് എന്ന ഏജന്‍സി ഡിസൈന്‍ ചെയ്‌ത തലശേരിയിലെ സിഗ്‌നേച്ചര്‍ മാര്‍ട്ട് സപ്ലൈകോ യാഥാര്‍ഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്.