Saturday, March 14, 2026 Last Updated 24 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 03.21 PM

ബ്രാന്‍ഡ് കൊളാബേറഷനിലൂടെ പോയ വര്‍ഷം നേടിയത് 40 ലക്ഷം രൂപ: യുഎസിലെ ജീവിതം പങ്കുവച്ച് ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍

shivi, chauhan, success, story

യുഎസിലെ ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്ററാണ് ശിവി ചൗഹാന്‍. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ജോലി ചെയ്യുന്ന അവര്‍ക്ക് 2,20,000ത്തിലധികം ഇന്‍സ്റ്റഗ്രാം ഫോളവേഴ്‌സാണുള്ളത്. ബ്രാന്‍ഡ് കൊളാബറേഷനിലൂടെ മാത്രം 2025ല്‍ 40 ലക്ഷം രൂപയോളം സമ്പാദിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവി. ബ്യൂട്ടി കെയര്‍, യാത്ര, കരിയര്‍, പേരന്റിങ്, കുക്കിങ് എന്നീ വിഷയങ്ങളിലാണ് ശിവി വിഡിയോ ചെയ്യാറുള്ളത്. ഇത്തരം വിഡിയോയിലൂടെ അമേരിക്കന്‍ ജീവിതത്തിലെ വിശേഷങ്ങളാണ് ഇന്ത്യക്കാരായ കാഴ്ചക്കാര്‍ക്കു വേണ്ടി ശിവി അവതരിപ്പിച്ചത്.

ഒരു ലൈഫ് സ്‌റ്റൈല്‍ കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ 2025 ല്‍ എത്രമാത്രം സമ്പാദിച്ചുവെന്നും ബ്രാന്‍ഡ് കൊളാബറേഷനിലൂടെ മാത്രം സമ്പാദിച്ച തുകയെക്കുറിച്ചാണ് വെളിപ്പെടുത്തുന്നതെന്നും ഡിജിറ്റല്‍ വില്‍പന ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നുമുള്ള കുറിപ്പോടെയാണ് ശിവി വിഡിയോ പങ്കുവച്ചത്. ജനുവരിയില്‍ 3.8 ലക്ഷം രൂപ, ഫെബ്രുവരിയില്‍ 20,000 രൂപ, മാര്‍ച്ചില്‍ 5 ലക്ഷം രൂപ, ഏപ്രിലില്‍ 3.8 ലക്ഷം രൂപ, മെയ് മാസത്തില്‍ 5.26 ലക്ഷം രൂപ, ജൂണില്‍ 2.6 ലക്ഷം രൂപ, ജൂലൈയില്‍ 3.3 ലക്ഷം രൂപ, ഓഗസ്റ്റില്‍ 5 ലക്ഷം രൂപ, സെപ്റ്റംബറില്‍ 1.8 ലക്ഷം രൂപ, ഒക്ടോബറില്‍ 2.1 ലക്ഷം രൂപ, നവംബറില്‍ 3.7 ലക്ഷം രൂപ, ഡിസംബറില്‍ 3.5 ലക്ഷം രൂപ എന്നിങ്ങനെ യഥാക്രമം സമ്പാദിച്ചുവെന്നും ശിവി വെളിപ്പെടുത്തി.

മാത്രമല്ല കൊളാബറേഷനു വേണ്ടി സമീപിച്ച ബ്രാന്‍ഡുകളെക്കുറിച്ച് ആകുലപ്പെടാതെ കണ്ടന്റ് സൃഷ്ടിക്കുന്നതില്‍ മാത്രം ശ്രദ്ധീകരിക്കുന്ന രീതിയായിരുന്നു അവലംബിച്ചതെന്നും അവര്‍ പറയുന്നു. സമ്പാദ്യത്തെക്കുറിച്ചുള്ള ശിവിയുടെ വിഡിയോ വൈറലായതോടെ യുഎസിന്റെ കര്‍ശന വീസ നിയന്ത്രണങ്ങള്‍ക്കിടയിലും എങ്ങനെ ഇത്രയും എളുപ്പത്തില്‍ കണ്ടന്റ് ക്രിയേഷനും കൊളാബറേഷനും ചെയ്ത് പണം സമ്പാദിക്കാനായി എന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. യുഎസിലെ സ്ഥിരതാമസക്കാരിയാണ് താനെന്നാണ് ശിവിയുടെ മറുപടി. 'എനിക്ക് യുഎസ് ഡോളറിലും ഇന്ത്യന്‍ രൂപയിലും ആണ് വരുമാനം ലഭിക്കുന്നത്. അഞ്ച് വര്‍ഷമായി കണ്ടന്റ് ക്രിയേറ്ററായി പ്രവര്‍ത്തിക്കുന്നുണ്ട്. 2023 ലും 2024 ലും ഏകദേശം 25 ലക്ഷം രൂപ വീതം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നു.' ശിവി ചൗഹാന്‍ പറഞ്ഞു.

Ads by Google
Saturday 10 Jan 2026 03.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW