Saturday, March 14, 2026 Last Updated 20 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 02.31 PM

"ആരോ വന്ന് എന്റെ നെഞ്ചിൽ ശക്തമായി അടിച്ചു; തൊടുകയല്ല, മറിച്ച് ഒരു 'അടി' തന്നെ കിട്ടി; കുട്ടിയായത് കൊണ്ട് അന്നെനിക്ക് ശാരീരിക വേദനയും തോന്നി..." പാർവതി തിരുവോത്ത്

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമായ പാർവതി തിരുവോത്ത് ഇപ്പോഴിതാ കുട്ടിക്കാലത്ത് നെഞ്ചിൽ അടി കിട്ടിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
Parvathy Thiruvoth
Parvathy thiruvoth share painful incident of childhood(Image Source: Instagram)

ഭയാനകമായ ലൈംഗിക അതിക്രമങ്ങൾക്ക് പ്രായം ഒരു മാനദണ്ഡമല്ല എന്നതിന് തെളിവാണ് കൊച്ചു കുട്ടികൾക്കെതിരെ പോലും നടക്കുന്ന ലൈംഗികാതിക്രമങ്ങൾ. ചെറുപ്പത്തിൽ തന്നെ നിരവധി സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. പല സെലിബ്രിറ്റികളും ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ താൻ ഒരു കുട്ടിയായിരുന്നപ്പോൾ നെഞ്ചിൽ ശക്തമായി ഒരാൾ വന്ന് അടിച്ചിട്ടു പോയ ഒരു ഭയാനകമായ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് പാർവതി തിരുവോത്ത്. സ്ത്രീകൾക്ക് സമാനമായ ആക്രമണ കഥകൾ ഉണ്ടെന്ന വസ്തുത പറയുന്ന പാർവതി, തന്റെ ജീവിതത്തിലെ ഈ മ്ലേച്ഛമായ സംഭവം ഒരുപാട് വേദനിപ്പിച്ചു എന്നും പറയുന്നു.
"ഓട്ടോയിൽ കയറുമ്പോൾ നുള്ളുക, മുണ്ട് ഉടുത്തു പോകുന്ന ചേട്ടന്മാർ നമ്മളെ എന്തോ കാണിക്കാൻ ശ്രമിക്കുക... ഇതൊന്നും എന്താണെന്നു പോലും അന്നൊന്നും മനസ്സിലായിട്ടില്ല. ഒരിക്കൽ ഞാനും അച്ഛനും അമ്മയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട ശേഷം തിരിച്ചു പോകുമ്പോൾ, ആരോ വന്ന് എന്റെ നെഞ്ചിൽ ശക്തമായി അടിച്ചു. അത് തൊടുന്നത് പോലെയല്ലായിരുന്നു. അത് 'ഒറ്റയടി' തന്നെയായിരുന്നു. ആ സമയത്ത് ഞാൻ ഒരു കുട്ടിയായത് കൊണ്ട് ശാരീരികമായി ഒരുപാട് വേദന അനുഭവിച്ചു. പിന്നീട് തെരുവുകളിൽ എങ്ങനെ നടക്കണമെന്നും, വിൻഡോ ഷോപ്പിംഗിൽ ശ്രദ്ധിക്കാതെ പുരുഷന്മാരുടെ കൈകൾ സൂക്ഷ്മമായി നിരീക്ഷിക്കണം എന്നും അമ്മ എന്നെ പഠിപ്പിച്ചു. ആ പ്രായത്തിലുള്ള കുട്ടിയെ അത് പഠിപ്പിക്കണമെങ്കിൽ സമൂഹം എത്രത്തോളം താഴ്ന്നു പോയിട്ടുണ്ടാവണം..." പാർവതി തിരുവോത്ത് പറയുന്നു. ഹൗട്ടർഫ്ലൈയുടെ ദി മെയിൽ ഫെമിനിസ്റ്റ് എന്ന ചാറ്റ് ഷോ യിലാണ് പാർവതി മനസ്സ് തുറന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW