Saturday, March 14, 2026 Last Updated 21 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.38 AM

ചായയുടെ സുഗന്ധവും ഇനി കൂടെകൂട്ടാം: 100 മില്ലിക്ക് വില 17,000 രൂപ, ചര്‍ച്ചയായി പ്രാഡയുടെ പുതിയ പെര്‍ഫ്യൂം

prada, chai, perfume, scent

ലോകത്ത് ഏറെ ആരാധകരുള്ള പാനീയമാണ് ചായ. പ്രത്യേകിച്ചും നമ്മള്‍ ഇന്ത്യക്കാര്‍ക്ക്. ഇന്ന് ചായപ്രേമികള്‍ക്ക് വേണ്ടി പലതരം ചായകളും ലഭ്യമാണ്. എന്നാല്‍ ചായ കുടിക്കുമ്പോള്‍ മാത്രമല്ലാതെ എപ്പോഴും ചായയുടെ ഓര്‍മ്മകള്‍ കൂടെക്കൂട്ടാന്‍ ഒരവസരം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ബ്രാന്‍ഡായ പ്രാഡ. കസ് ഇന്‍ഫ്യൂഷന്‍സ്' കളക്ഷന്റെ ഭാഗമായി പുറത്തിറക്കിയ പ്രാഡയുടെ ഏറ്റവും പുതിയ പെര്‍ഫ്യൂമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ചായയുടെ സുഗന്ധമുള്ള പെര്‍ഫ്യൂമാണ് ചായപ്രേമികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.

ചായ, ചന്ദനം, ഏലക്കായ്, സിട്രസ് എന്നിവയുടെ വാസന ഇതില്‍ ഒരുമിക്കുന്നു. പ്രാഡയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 100 മില്ലി ബോട്ടിലിന് 190 ഡോളറാണ് (ഏകദേശം 17,000 രൂപ) വിലയിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ചായപ്രേമികള്‍ക്ക് പുതിയ സംരംഭം ഇഷ്ട്ടപ്പെടുമെന്നാണ് പ്രാഡ കരുതുന്നത്. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ചായ പെര്‍ഫ്യൂമിന് ലഭിക്കുന്നത്.

ചിലര്‍ ഇത് ഉപയോഗിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ചായയുടെ ഗന്ധത്തെ അംഗീകരിക്കാന്‍ ചിലര്‍ക്ക് സാധിച്ചിട്ടില്ല. ചായ കുടിക്കാന്‍ ഇഷ്ടമാണെങ്കിലും ദിവസം മുഴുവന്‍ ചായയുടെ ഗന്ധം പരത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ചിലപ്പോള്‍ ഇത് ഒരു തമാശ മാത്രമായിരിക്കും എന്ന് കമന്റുകളുണ്ട്. ചായ പെര്‍ഫ്യൂം ഹിറ്റായാലും ഇല്ലെങ്കിലും ഇന്ത്യ ലോകോത്തര ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് പ്രചോദനമാകുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

Ads by Google
Saturday 10 Jan 2026 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW