Thursday, March 12, 2026 Last Updated 58 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.05 AM

സ്വര്‍ണവില കൂടി; പവന്‌ 1,02,160

uploads/news/2026/01/819943/1.jpg

മട്ടാഞ്ചേരി: കഴിഞ്ഞ മൂന്നുനാള്‍ കുറഞ്ഞു കൊണ്ടിരുന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നു. രാവിലെ പവന്‌ 520 രൂപയും ഉച്ചകഴിഞ്ഞ്‌ 440 രൂപയും കൂടിയതോടെ ഗ്രാമിന്‌ 12,770 രൂപ. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 4,452 ഡോളറില്‍ വ്യാപാരം നിര്‍ത്തിയത്‌ 4,475 ഡോളര്‍ കടന്നതോടെയാണ്‌ ആഭ്യന്തര വില രണ്ടു തവണ കൂടിയത്‌. പവന്‌ 1,02,160 രൂപ. 24 കാരറ്റ്‌ പവന്‌ 115 രൂപ കൂടി പവന്‌ 1,11,460 രൂപ. 18 കാരറ്റ്‌ പവന്‌ 785 രൂപ കൂടി പവന്‌ 83, 590 രൂപ വെള്ളി ഗ്രാമിന്‌ നാല്‌ രൂപ കൂടി ഗ്രാമിന്‌ 268 രൂപ. വിനിമയ നിരക്കില്‍ രൂപ 89.91ല്‍നിന്ന്‌ 90.10ആയി ഇടിഞ്ഞു. വൈകീട്ട്‌ രാജ്യാന്തര വില ഉയര്‍ന്നിരിക്കെ വില വീണ്ടും കൂടാനാണു സാധ്യത.

Ads by Google
Saturday 10 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW