Friday, March 13, 2026 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 02.22 PM

കടകളില്‍ നിന്ന് ലഭ്യമാകുന്ന ബില്ലുകള്‍ വലിച്ചെറിയരുതേ! കോടികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ഒരു രാജ്യം

shopping, bill, collect, cash, prize

കടകളിലും ഷോപ്പിംഗ് മാളുകളിലും പോയി സാധനം വാങ്ങുമ്പോള്‍ ബില്ലുകള്‍ ലഭിക്കാറുണ്ട്. പലരും അത് വലിച്ചെറിയുകയാണ് ചെയ്യുന്നത്. എന്നാല്‍ ആ ബില്ലുകള്‍ ഉപയോഗിച്ച് കോടികള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഒരു രാജ്യമുണ്ട്. ഏതാണെന്ന് അല്ലേ? പറഞ്ഞുവരുന്നത് തായ്വാനെക്കുറിച്ചാണ്. ഇത്തരത്തില്‍ കടകളില്‍ നിന്ന് ലഭിക്കുന്ന ബില്ലുകള്‍ ഒരു ലോട്ടറി ടിക്കറ്റ് പോലെയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു.

1951 മുതലാണ് ഈ നിയമം നിലവില്‍ വന്നതെന്ന് വീഡിയോയില്‍ യുവാവ് പറയുന്നു. '1950കളില്‍ തായ്‌വനില്‍ നികുതി പിരിവ് എന്ന് പറയുന്നത് സര്‍ക്കാരിന് പ്രയാസം നിറഞ്ഞ ഒന്നായിരുന്നു. പല കടകളും കസ്റ്റമറിന് ബില്ല് നല്‍കാത്തതിനാല്‍ നികുതി ഈടാക്കുക പ്രയാസമായിരുന്നു. അങ്ങനെ 1951ല്‍ ധനകാര്യ മന്ത്രാലയം ഒരു നിയമം കൊണ്ടുവന്നു. 10 മില്യണ്‍ തായ്വന്‍ ഡോളര്‍ വരെ സമ്മാനമായി ലഭിക്കുന്ന ലോട്ടറി ടിക്കറ്റ് ഈ ബില്ലുകളിലൂടെ നല്‍കാന്‍ അവര്‍ തീരുമാനിച്ചു.

കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം ലഭിക്കുന്ന ബില്ലുകളില്‍ ഒരു പ്രത്യേക നമ്പര്‍ ഉണ്ടാകും. രണ്ട് മാസത്തിലൊരിക്കല്‍ അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന നമ്പറുകള്‍ക്കാണ് സമ്മാനം നല്‍കുന്നത്. പിന്നാലെ ആളുകള്‍ കടകളില്‍ നിന്ന് ബില്ലുകള്‍ ചോദിച്ച് വാങ്ങാന്‍ തുടങ്ങുകയും സര്‍ക്കാരിന് നികുതി ശരിയായ ലഭിക്കുകയും ചെയ്തു. ഈ രീതി ഇന്നും തായ്വന്‍ പിന്തുടരുന്നു' യുവാവ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW