Saturday, March 14, 2026 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 05.14 PM

‘അമേരിക്കയിലേക്ക് താമസം മാറിയോ, അഭിനയം വി​ട്ടോ ? ആശയക്കുഴപ്പം മാറ്റുന്നു, ഞാന്‍ തിരിച്ചെത്തിയിട്ടുണ്ട്, നാട്ടിലേക്കും അഭിനയത്തിലേക്കും...’ പോസ്റ്റുമായി ലെന

ക്യാരക്ടര്‍ റോളുകളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ലെന, അടുത്തകാലത്തായി സിനിമയില്‍ വളരെ കുറവാണ്. ഇപ്പോഴിതാ താന്‍ നാട്ടിലേക്കും അഭിനത്തിലേക്കും തിരിച്ചെത്തിയെന്ന പോസ്റ്റ് പങ്കിടുകയാണ് ലെന.
Lena, Valathu Vashathe Kallan movie
Lena about her comeback to movies (Image Source: Instagram)

ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കി, പിന്നീട് ബിഗ് സ്​‍ക്രീനില്‍ നായികയായി അരങ്ങേറിയ താരമാണ് ലെന. എന്നാല്‍ ക്യാരക്ടര്‍ റോളുകളിലൂടെയാണ് ലെന കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കരുത്തുറ്റ സഹകഥാപാത്രങ്ങളിലൂടെ ലെന പ്രേക്ഷകരുടെ ഹൃദയം കീ​ഴടക്കി. പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലെന എന്ന അഭിനേത്രിയില്‍ ഭദ്രമാണെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പാണ്. ക്യാരക്ടര്‍ വേഷങ്ങളില്‍ തന്റേതായ ഒരു ഐഡന്റിറ്റി കൊടുത്ത് കഥാപാത്രം മികവുറ്റതാക്കാന്‍ ലെന ശ്രദ്ധിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂ​ടെ ആരാധകരുടെയും ചില സിനിമാപ്രവര്‍ത്തകരുടെയും സംശയം തീര്‍ക്കുകയാണ് ലെന. താന്‍ നാട്ടിലുണ്ടെന്നും സിനിമയിലേക്ക് തിരിച്ചെത്തിയെന്നും കം ബാക്ക് സിനിമ നല്‍കിയ ജീത്തു ജോസഫിന് നന്ദിയും കുറിച്ചാണ് ലെനയുടെ കുറിപ്പ്.
‘‘അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ്...ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ എന്റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്.
ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്.
എന്റെ കം-ബാക്ക് ചിത്രം ‘വലതു വശത്തെ കള്ളൻ’ സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും...നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി...’’ എന്നാണ് ലെന കുറിച്ചിരിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരത്തിന്റെ പുതിയ സിനിമയാണ് വലതു വശത്തെ കള്ളൻ. ലെനയുടെ തിരിച്ചുവരവിലുള്ള സന്തോഷം ആരാധകര്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
ബിജു മേനോനും ജോജു ജോർജുമാണ് പ്രധാന വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണിത്. ജീത്തു ജോസഫിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന ദൃശ്യം 3 യ്ക്ക് മുൻപ് എത്തുന്ന ചിത്രം കൂടിയാണിത്.

വർഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന, ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം എഴുതിയതോടെ ജീവിതം മാറി. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ലെന നല്‍കിയ അഭിമുഖം വലിയ ചർച്ചയായി. ആ അഭിമുഖങ്ങള്‍ക്കിടെ തന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ ലെനയെ പലരും ഭ്രാന്തിയെന്ന് വിളിച്ചു. എന്നാല്‍ ആ വിവാദങ്ങളാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ലെനയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള കാരണമായി മാറിയത്. അഭിമുഖം കണ്ട പ്രശാന്ത് ലെനയെ നേരില്‍ കണ്ട് സംസാരിച്ചു. ഈ പരിചയം പിന്നീട് വിവാഹത്തിലേക്ക് എത്തി. ആത്മീയതയില്‍ രണ്ട് പേർക്കുമുള്ള താത്പര്യമാണ് ഇവരെ ഒന്നിപ്പിച്ചത്. പ്രശാന്തിനൊപ്പമുള്ള ദാമ്പത്യവും കരിയറും ഒരുപോലെ ആസ്വദിക്കുന്ന സന്തോഷത്തിലാണ് ലെനയിപ്പോള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW