Saturday, March 14, 2026 Last Updated 22 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 02.31 PM

' മീനൂട്ടി പുതിയ ബവ്കോ മദ്യത്തിന് പേരു പറഞ്ഞുകൊടുക്കാമോ?'; കിടിലന്‍ പേരുകളുമായി താരം

name
photo-www.facebook.com/meenakshiactressofficial

ബവ്‌റിജസ് കോര്‍പറേഷന്‍ പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ബ്രാന്‍ഡിക്കു പേരും ലോഗോയും കണ്ടുപിടിക്കാന്‍ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. പേരു തിരഞ്ഞെടുക്കപ്പെട്ടാല്‍ 10, 000 രൂപയാണ് ബവ്‌കോയുടെ സമ്മാനം. പുതിയ ബ്രാന്‍ഡിന്റെ ഉദ്ഘാടനവേളയില്‍ സമ്മാനം നല്‍കും.

ഇപ്പോഴിതാ, ബ്രാര്‍ഡിക്ക് ഇടാന്‍ പറ്റിയ പേരുകളുമായി എത്തിയിരിക്കുകയാണ് നടി മീനാക്ഷി അനൂപ്. ' മീനൂട്ടി പുതിയ ബവ്‌കോ മദ്യത്തിന് പേരു പറഞ്ഞുകൊടുക്കാമോ?' എന്ന ഒരു ആരാധകന്റെ കമന്റിനുളള മറുപടിയായാണ് മീനാക്ഷിയുടെ പോസ്റ്റ്.

' കിസാന്‍... ബാര്‍ ഫയര്‍... മജീഷ്യന്‍... മാഗ്നിഫയര്‍... അല്ലെങ്കി വേണ്ട ' മല്‍പ്പാന്‍'... ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി, കിടുക്കും... ( ബവ്‌കോ ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊളളതയ്ക്കുന്നതായിരിക്കും)' എന്നാണ് മീനാക്ഷിയുടെ മറുപടി.

തിരുവല്ലയിലെ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റം ആണു നിലവില്‍ ബവ്‌കോ സ്വന്തം നിലയ്ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാന്‍ഡി നിര്‍മാണം ആദ്യമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW