Saturday, March 14, 2026 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 12.33 PM

മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു പക്കാ ഫാമിലി എൻ്റർടെയ്‌നർ എത്തുന്നു; അഷ്കർ സൗദാനൊപ്പം ഒരുപിടി പുതുമുഖങ്ങളുമായി ‘ഇനിയും' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

uploads/news/2026/01/819321/iniyum.jpg

യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി.ബി നിർമ്മിച്ച് ജീവ സംവിധാനം ചെയ്യുന്ന ചിത്രം “ഇനിയും” റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഷ്കർ സൗധാൻ, ഫ്‌ളവേഴ്‌സ് ചാനല്‍ ഫെയിം സനീഷ് മേലേപ്പാട്ട്, മാസ്റ്റർ. പാര്‍ത്ഥിപ് കൃഷ്ണന്‍, ഭദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എൻ്റർടെയ്‌നർ ആയാണ് എത്തുന്നത്. ഫെബ്രുവരി ആദ്യം റിലീസിന് എത്തുന്ന ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. കനകരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് നിര്‍മ്മാതാവ് സുധീര്‍ സി.ബി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്.

ചിത്രത്തിൽ കൈലാഷ്, രാഹുൽ മാധവ്, റിയാസ് ഖാന്‍, ദേവന്‍, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, വിജി തമ്പി, ചെമ്പില്‍ അശോകന്‍, സുനിൽ സുഗത, കോട്ടയം രമേശ്, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍, അഷ്‌റഫ് ഗുരുക്കള്‍, ലിഷോയ്, ദീപക് ധര്‍മ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, അംബികാ മോഹന്‍, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, ആശ നായർ, പാര്‍വ്വണ എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍ തെക്കേപാട്ട്, ഗോകുല്‍ പണിക്കർ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര,സജീവ് കണ്ടര്, പി.ഡി തോമസ് എന്നിവര്‍ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ്: രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷറഫു കരുപ്പടന്ന, ആർട്ട്: ഷിബു അടിമാലി, മേക്കപ്പ്: ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്: റസാഖ് തിരൂർ, ബി.ജി.എം: മോഹന്‍ സിത്താര, സംഘട്ടനം: അഷ്‌റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍: ജയരാജ് ഹരി, കൊറിയോഗ്രാഫി: ജിതിൻ വെളിമണ്ണ, സൗണ്ട് ഡിസൈനർ: രാജേഷ് പി.എം, ഫിനാന്‍സ് കണ്‍ട്രോളർ: ബാബു ശ്രീധര്‍ & രമേഷ്, ഓഡിയോഗ്രഫി: ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്: അഖിൽ പ്രസാദ്, സ്റ്റുഡിയോ: ചലച്ചിത്രം സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റില്‍സ്: അജേഷ് ആവണി, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ: എ.എസ് ദിനേശ്, പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW