-->
റോഡപകടങ്ങളുമായി ബന്ധപ്പെട്ട് നൂറു കണക്കിന് വാര്‍ത്തകളാണ് ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗതാഗത സംവിധാനങ്ങളുടെ പേരായ്മ മാത്രമല്ല െ്രെഡവര്‍മാരുടെ അശ്രദ്ധയും അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ മുഖ്യ കാരണമാകുന്നുണ്ട്. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹൈവേയിലൂടെ 100 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ കാറിന്റെ െ്രെഡവര്‍ ഇരുന്ന് ഉറങ്ങുന്ന വീഡിയോയായിരുന്നു അത്.
ചണ്ഡീഗഡ് മണാലി ഹൈവേയില്‍ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന വീഡിയോ. ഹൈവേയിലൂടെ പറന്ന് പോയ കാറിന് സമാന്തരമായി സഞ്ചരിച്ച വാഹനത്തില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ അതിവേഗത്തില്‍ പോകുന്ന കാറിന്റെ െ്രെഡവിംഗ് സീറ്റിലിരുന്ന് തലപ്പാവ് ധരിച്ച് െ്രെഡവര്‍ ഇരുന്ന് ഉറങ്ങുന്നത് കാണാം. കാര്‍ െ്രെഡവറെ ഉണര്‍ത്താനായി വാഹനത്തിലുള്ളവര്‍ വലിയ തോതില്‍ ഹോണ്‍ മുഴക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും െ്രെഡവര്‍ അതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഹൈവേകളിലെ അശ്രദ്ധമായ െ്രെഡവിംഗിനെയും റോഡ് സുരക്ഷയെയും കുറിച്ച് വലിയ തോതിലുള്ള ആശങ്ക ഉയര്‍ത്തി. അതേസമയം മറ്റുവാഹനങ്ങളിലുള്ളവരുടെ ഇടപെടലില്‍ െ്രെഡവര്‍ ഉറക്കമുണര്‍ന്നെന്നും അതിനാല്‍ വലിയൊരു അപകടം ഒഴിവായെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തി. പൊതുനിരത്തുകളിലെ ജീവന് ഭീഷണിയായ ഇത്തരം അശ്രദ്ധകള്‍ തടയാന്‍ കര്‍ശന നടപടിയും മികച്ച നിരീക്ഷണവും വേണമെന്ന് നിരവധി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.