Saturday, March 14, 2026 Last Updated 16 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 12.06 PM

' നീ എന്റെ മകളായതില്‍ ഞാന്‍ ഭാഗ്യവതിയാണ്' ; മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി നടി മന്യ

uploads/news/2026/01/819314/manya.jpg
photo- www.instagram.com/manya_naidu/

ജോക്കര്‍, വക്കാലത്ത് നാരായണന്‍ കുട്ടി, അപരിചിതന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ താരമാണ് മന്യ. എന്നാല്‍ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രം ചെയ്ത് മന്യ സിനിമാ രംഗത്തോട് വിടപറയുകയായിരുന്നു. താരം എവിടെയെന്ന മലയാളി പ്രേക്ഷകരുടെ അന്വേഷണങ്ങള്‍ക്ക് വിരാമമിട്ട് നടി തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.

ഇപ്പോഴിതാ മകളുടെ 10-ാം ജന്മദിനത്തില്‍ ആശംസ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. 'എന്റെ പ്രിയപ്പെട്ട മകള്‍ ഓമിക്ക് പത്താം പിറന്നാള്‍ ആശംസകള്‍. നീ എനിക്ക് നല്‍കുന്ന സന്തോഷം അതുല്യമാണ്. നീ എന്റെ മകളായതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. എന്റെ മകള്‍ എന്ന് വിളിക്കാന്‍ ഇത്രയും ചിന്താശേഷിയുള്ള, സുന്ദരിയായ, കരുതലുള്ള, ദയാലുവായ ഒരു മകളെ ലഭിച്ച ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയാണ് ഞാന്‍. എന്റെ പ്രിയപ്പെട്ട ഓമു, നിന്റെ ചുറ്റുമുള്ള എല്ലാവരിലും ഏറ്റവും മികച്ചത് പുറത്തെടുക്കൂ. എന്റെ സ്‌നേഹമായിരിക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്മാറരുത്. ചുംബനങ്ങള്‍, ആലിംഗനങ്ങള്‍, സ്‌നേഹം', എന്നാണ് മന്യയുടെ വാക്കുകള്‍. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW