-->
ലണ്ടന്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിനെത്തുടര്‍ന്നുള്ള രാഷ്‌ട്രീയപരമായ ആശങ്കകളുടെ പേരില്‍ സ്വര്‍ണവില ഉയര്‍ന്നു.
സ്വര്‍ണത്തിന്റെ വില ഏകദേശം 2.4% ഉയര്‍ന്ന് ഔണ്‍സിന് 4,433 ഡോളര്‍(ഏകദേശം 4,00,264 രൂപ) ആയി. വെള്ളി വില 4.9% ഉയര്‍ന്നു. ആളുകള്‍ സുരക്ഷിതമായി കണക്കാക്കുന്ന നിക്ഷേപങ്ങളിലേക്ക് പണം മാറ്റിയതാണു വിലയില്‍ പ്രതിഫലിച്ചത്.
യൂറോപ്പിലെ പ്രതിരോധ ഓഹരികളും ഉയര്‍ന്നു. സൈനികപരമായ ചെലവുകള്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് ഇതിനു കാരണം. എങ്കിലും, എണ്ണവില കുറഞ്ഞു. ഇന്നലെ രാവിലെ എണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചെങ്കിലും, അമേരിക്കയുടെ വെനസ്വേലയിലെ ഇടപെടല്‍ ക്രൂഡ് ഓയില്‍ ലഭ്യതയെ ബാധിക്കില്ലെന്നു എന്ന് നിക്ഷേപകര്‍ വിലയിരുത്തിയതിനാല്‍ പിന്നീട് വില താഴ്‌ന്നു. ബ്രന്റ് ക്രൂഡ് വില 0.8 ശതമാനം കുറഞ്ഞു.
വെനസ്വേലയുടെ വിശാലമായ എണ്ണ ശേഖരം ഉപയോഗപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതും വിപണിയെ സ്വാധീനിച്ചു.