-->
മട്ടാഞ്ചേരി: ഒമ്പതുദിവസത്തെ ഇടവേളയ്‌ക്കുശേഷം സ്വര്‍ണവില വീണ്ടും പവന് ലക്ഷം രൂപ കടന്നു. ഗ്രാമിന് 145 രൂപ കൂടി 12,595 രൂപയും പവന് 1160 രൂപ കൂടി 1,00,720 രൂപയുമായി. ഇന്നലെ ഉച്ചകഴിഞ്ഞ് ഗ്രാമിന് 40 രൂപയും വൈകിട്ട് 35 രൂപയും കൂടി. ഗ്രാമിന് 1760 രൂപ, പവന് 1,01,360 രൂപ എന്നിങ്ങനെ പുതുവര്‍ഷത്തിലെ ഉയര്‍ന്ന നിരക്കിലെത്തി.
കഴിഞ്ഞ 23-നാണ് സ്വര്‍ണവില ആദ്യമായി ലക്ഷം കടന്നത്;പവന് 1,01,600 രൂപ. 27-ന് സര്‍വകാല റെക്കോഡായ 1,04,440 രൂപയിലെത്തി. എന്നാല്‍, വര്‍ഷാവസാനം പവന് 98,920 രൂപയായി വിലയിടിഞ്ഞു. രാജ്യാന്തരവില ഔണ്‍സിന് (31.1 ഗ്രാം) 4331 ഡോളറില്‍ വ്യാപാരം നിര്‍ത്തിയത് ഇന്നലെ രാവിലെ 4498 ഡോളറായി ഉയര്‍ന്നതോടെയാണ് ആഭ്യന്തരവില കുതിച്ചത്.
അമേരിക്ക വെനസ്വേലയില്‍ നടത്തിയ അക്രമണത്തിനു പുറമേ മെക്‌സിക്കോ, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങള്‍ക്കെതിരേയും ആക്രമണഭീഷണി മുഴക്കിയത് സ്വര്‍ണവിലയെ ബാധിച്ചു. നിക്ഷേപകര്‍ കരുതല്‍ശേഖരത്തിലേക്ക് സ്വര്‍ണം വാങ്ങിത്തുടങ്ങിയതാണ് ആഗോളവില ഉയര്‍ത്തിയത്. 24 കാരറ്റ് പവന് 1920 രൂപ കൂടി 1,10,580 രൂപ. 18 കാരറ്റ് 1440 രൂപ കൂടി പവന് 82,940 രൂപ. വെള്ളി ഗ്രാമിന് എട്ടുരൂപ കൂടി 265 രൂപയായി. ഡോളറിനെതിരേ രൂപ 90.31-ല്‍ ദുര്‍ബലമായി.
10.2 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വ്യാസവുമുള്ള രണ്ട് ഘട്ട, ഖര ഇന്ധന മിസൈലാണ് ബി.എം.-04. ഏകദേശം 11,500 കിലോഗ്രാം ഭാരം. 500 കിലോഗ്രാം യുദ്ധോപകരണങ്ങള്‍ വഹിക്കാന്‍ കഴിയും. ശത്രുവിന്റെ മിസൈല്‍ പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതാണു മിസൈലെന്നും പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു.