-->
അല്ലു സിിനമ എന്ന് പേരിട്ടിരിക്കുന്ന പുതിയ തിയേറ്ററിന്റെ സോഫ്റ്റ് ലോഞ്ചിന് ഹൈദരാബാദിലെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനെയും ഭാര്യയെയും വളഞ്ഞ് ആരാധകര്‍.
തിയേറ്ററിന്റെ സോഫ്റ്റ് ലോഞ്ചിന് ശേഷം അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെട്ടിയും ഹൈദരാബാദിലെ ഒരു കഫേ സന്ദര്‍ശിച്ചിരുന്നു. ആളുകള്‍ താരദമ്പതികളെ തിരിച്ചറിഞ്ഞമതാടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ ചുറ്റും കൂടി. ആരാധകരുടെ തളളിക്കയറ്റം അനിയന്ത്രിതമായപ്പോള്‍ അല്ലുവിന് സ്‌നേഹയെ ചേര്‍ത്ത് പിടിച്ച് ആളുകളോട് പിന്തിരിഞ്ഞ് പോകാന്‍ അഭ്യര്‍ഥിക്കേണ്ടി വന്നു.
തിരക്ക് അനിയന്ത്രിതമാകുന്നതോടെ കഫേക്ക് പുറത്തേക്ക് പോകാന്‍ കഷ്ടപ്പെടുന്ന അല്ലുവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചു.അതിനിടെ നടന്റെ സുരക്ഷാഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഷ്ടപ്പെടുന്നതും വീഡിയോയില്‍ കാണാം. കഫേയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴും ജനക്കൂട്ടം അവരെ പിന്തുടര്‍ന്നു. സ്‌നേഹയെ സുരക്ഷിതമായി കാറിനുളളിലാക്കി ശേഷം ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാന്‍ താരം മറന്നില്ല.