-->
സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ പതിനൊന്നാം വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ഭാര്യ ലക്ഷ്മിയ്‌ക്കൊപ്പമുളള ചിത്രവും അഖില്‍ മാരാര്‍ പങ്കുവച്ചിട്ടുണ്ട്.
'തമ്മില്‍ കണ്ടിട്ട് 13 വര്‍ഷങ്ങള്‍ പിന്നിടുന്നു..ഒരുമിച്ചു ജീവിതം തുടങ്ങിയിട്ട് 11 വര്‍ഷങ്ങള്‍... കൈയില്‍ ഒരു രൂപ ഇല്ലാതെ ജോലി ഇല്ലാതെ കുറെ സ്വപ്നങ്ങള്‍ മാത്രം ആയി നടന്ന എന്നെ വിശ്വസിച്ചു നീ ഒപ്പം യാത്ര തുടങ്ങി... ആ വിശ്വാസം പാലിക്കാന്‍ കഴിഞ്ഞ ഭര്‍ത്താവായി മാറുക എളുപ്പമായിരുന്നില്ല.. എന്റെ രണ്ട് പൊന്നും കുടങ്ങള്‍ക്ക് നീ ജന്മം നല്‍കി അവരെ പൊന്ന് പോലെ നോക്കുന്നു...ജ്യോത്സര്‍ പറഞ്ഞത് പോലെ സമ സപ്തമ യോഗം....അപ്പൊ പ്രിയപ്പെട്ടവരെ ഒരായിരം പുതുവത്സരാശംസകള്‍ നിങ്ങള്‍ക്കായി ഞങ്ങള്‍ നേരുന്നു', അഖില്‍ മാരാര്‍ കുറിച്ചു.
ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകള്‍ നേരുന്നത്.