Thursday, March 12, 2026 Last Updated 59 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.40 PM

700 തൊട്ട്‌ കറുത്തപൊന്ന്‌, തുള്ളിച്ചാടി പൊന്ന്‌

ഉത്തരേന്ത്യയിലെ മസാല കമ്പനികളില്‍ നിന്നുണ്ടായ ഡിമാന്റില്‍ കുരുമുളക്‌ പുതുവര്‍ഷത്തിലെ ഉയര്‍ന്ന നിരക്കില്‍ കിലോ 700 രൂപ തൊട്ടെങ്കിലും വാരാന്ത്യം 1 രൂപ കുറഞ്ഞ്‌ 699-ല്‍ വ്യാപാരം നിറുത്തി. കുരുമുളക്‌ പൊടിച്ച്‌ പായ്‌ക്കറ്റിലാക്കി വില്‍ക്കുന്ന മസാല കമ്പനികള്‍ക്ക്‌ ഗുണനിലവാരം പിടിച്ച്‌ നിര്‍ത്താന്‍ കാലാവസ്‌ഥ അനുകൂലമായതോടെ മസാല കമ്പനികളില്‍ നിന്നും അന്വേഷണമായതോടെ വരും ദിവസങ്ങളില്‍ കുരുമുളകിന്‌ വില കൂടും.
ശബരിമല ദര്‍ശനം കഴിഞ്ഞിറങ്ങുന്ന അയ്യപ്പ ഭക്‌തരില്‍ നിന്നു മകരവിളക്ക്‌ കാലത്ത്‌ ഡിമാന്റുണ്ടാകാറുണ്ട്‌. ഇത്തവണ ഡിമാന്റ്‌ കുറവായിരുന്നുവെന്നാണ്‌ പത്തനംതിട്ടയിലെ കച്ചവടക്കാര്‍ പറഞ്ഞത്‌. അവിടെ ഡിമാന്റ്‌ കുറഞ്ഞതോടെ തെക്കന്‍ മേഖലകളില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ വില്‍പ്പനക്ക്‌ കുരുമുളക്‌ വരവ്‌ കൂടി. കഴിഞ്ഞ വാരം കൊച്ചിയില്‍ 168 ടണ്‍ കുരുമുളക്‌ വില്‍പ്പനക്കെത്തി. പോയ വാരത്തെ അപേക്ഷിച്ച്‌ 74 ടണ്‍ കൂടുതലായിരുന്നു.
സംസ്‌ഥാനത്തിന്‌ പുറമെ ആന്ധ്ര, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ ഈ വര്‍ഷം കുരുമുളക്‌ ഉല്‍പ്പാദനം കുറയുമെന്നാണ്‌ കര്‍ഷകരും കച്ചവടക്കാരും പറയുന്നത്‌.
ഭക്ഷ്യ സുരക്ഷാവകുപ്പ്‌ ഭഷ്യയോഗ്യമല്ലന്ന്‌ കണ്ടെത്തി തടഞ്ഞുവച്ച കുരുമുളക്‌ നാഷണല്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌ വെയര്‍ഹൗസിന്റെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. ഭക്ഷ്യ സുരക്ഷാവകുപ്പ്‌ ഇപ്പോള്‍ ഗുണനിലവാരം കുറഞ്ഞ മുളകിന്‌ ക്ലിയര്‍ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തു കഴിഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയ ആയിരം ടണ്‍ കുരുമുളക്‌ എക്‌സ്‌ചേഞ്ച്‌ വില്‍പ്പനക്കിറക്കും. ഗോഡൗണുകളില്‍ നിന്നും വില്‍പ്പനക്കിറക്കുന്ന കുരുമുളകിന്റെ ഉടമസ്‌ഥരെ കണ്ടെത്തണം. ഉടമസ്‌ഥരും അവരുടെ കമ്പനികളൊന്നും ഇപ്പോള്‍ രംഗത്തില്ല. ഇവരെ ഒഴിവാക്കി വില്‍ക്കണമെങ്കില്‍ നിയമോപദേശം തേടണം. മാര്‍ക്കറ്റ്‌ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും വില്‍പ്പന. വാങ്ങുന്നവര്‍ പുതിയ മുളകുമായി കൂട്ടി കലര്‍ത്തി ഈസിയായി വിറ്റഴിക്കുമെന്നാണ്‌ കൊച്ചിയിലെ വ്യാപാരികള്‍.
കുരുമുളക്‌ വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്ന ഓണ്‍ലൈന്‍ അവധിവ്യാപാരം തുടങ്ങുമെന്നു പ്രചരണം തുടങ്ങിയിട്ടുണ്ട്‌. നേരത്തെ ഓണ്‍ലൈന്‍ അവധിവ്യാപാരത്തില്‍ കുടുങ്ങിയ വയനാട്‌ ഇടുക്കിയിലെ കച്ചവടക്കാര്‍ക്ക്‌ ലക്ഷങ്ങള്‍ നഷ്‌ടമായതോടെ ആത്മഹത്യ ചെയ്‌ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.
കര്‍ഷകര്‍ വില്‍പ്പനക്കെത്തിക്കുന്ന അണ്‍ ഗാര്‍ബിള്‍ഡ്‌ മുളകിന്‌ 2024 ജൂണില്‍ കിലോ 680 രൂപയായിരുന്നു അന്നത്തെ ഉയര്‍ന്ന നിരക്ക്‌. 2025 ഏപ്രിലില്‍ വില 713 രൂപയായി ഉയര്‍ന്നു. ഉത്തരേന്ത്യയില്‍ നിന്നു ഡിമാന്റ്‌ മെച്ചപ്പെട്ടാല്‍ കുരുമുളക്‌ നിലവിലെ സര്‍വകാല റെക്കോഡ്‌ വില കടന്നേക്കും. വാരാന്ത്യ വില ഗാര്‍ബിള്‍ഡ്‌ കുരുമുളക്‌ കിലോ 719 രൂപ പുതിയ മുളക്‌ 689 രൂപ.
ലക്ഷം തൊട്ടു,
തൊട്ടില്ലാതെ
സ്വര്‍ണം

കഴിഞ്ഞ വാരം ഒരിക്കല്‍ കൂടി സ്വര്‍ണം ലക്ഷത്തിനടുത്തെത്തി രാജ്യാന്തര വില ഇടിഞ്ഞതോ ആഭ്യന്തര വില കുറഞ്ഞു. പവന്‌ 104,440 രൂപയില്‍ വിറ്റ്‌ നിറുത്തിയത്‌ കഴിഞ്ഞ വാരാന്ത്യം 99,600 രൂപയായി കുറഞ്ഞു. പോയവാരം പവന്‌ 48 40 രൂപയുടെ കുറവുണ്ടായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 66 ഡോളര്‍ കുറഞ്ഞു ഔണ്‍സിന്‌ 4331 ഡോളറിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌. വിനിമയ നിരക്കില്‍ രൂപയ്‌ക്ക്‌ 29 പൈസ നഷ്‌ടം രൂപ 90.01 ആയി ഇടിഞ്ഞു.
റബര്‍ വില
ഉയര്‍ത്താതെ
ടയര്‍ കമ്പനികള്‍

ഉല്‍പ്പാദനം കുറഞ്ഞിട്ടും വില ഉയര്‍ത്താതെ ടയര്‍ കമ്പനികള്‍. ആര്‍.എസ്‌.എസ്‌. നാല്‌ കിലോ 184 രൂപയില്‍ വിറ്റ്‌ നിറുത്തിയത്‌ അത്യാവശ്യക്കാരായ ടയര്‍ കമ്പനികള്‍ 185 രൂപയില്‍ വില ഉയര്‍ത്തി വാങ്ങി.
ചൈന അവധി വില കുറച്ചതോടെ ടയര്‍ കമ്പനികള്‍ 184-ല്‍ നിലനിറുത്തി. ആര്‍.എസ്‌.എസ്‌. അഞ്ച്‌ 181 രൂപ യില്‍ മാറ്റമില്ലാതെ ചെറുകിട ടയര്‍ കമ്പനികള്‍ വാങ്ങി. വാരാന്ത്യം വില കുറച്ചാണ്‌ ടയര്‍ കമ്പനികള്‍ ആവശ്യപ്പെട്ടത്‌. വില്‍പ്പനക്ക്‌ റബര്‍ വരവ്‌ കുറവാണ്‌. ഉല്‍പ്പാദനം കുറഞ്ഞിട്ടും വില ഉയരാത്ത സാഹചര്യത്തില്‍ ഇടനിലക്കാര്‍ റബര്‍ പിടിച്ചുവയ്‌ക്കാന്‍ തുടങ്ങിയെന്ന്‌ വ്യാപാരികള്‍.
തെന്നാതെ
വെളിച്ചെണ്ണ വില

കൊച്ചിയില്‍ വെളിച്ചെണ്ണ കൊപ്ര വില മാറ്റമില്ല. ഡിമാന്‍്‌ കുറഞ്ഞതോടെ ആവശ്യക്കാര്‍ കുറവാണ്‌. വില കുറഞ്ഞിട്ടും വില കുറഞ്ഞ മറ്റ്‌ ഭഷ്യ എണ്ണകളിലേക്ക്‌ പോയവര്‍ വെളിച്ചെണ്ണയിലേക്ക്‌ തിരിച്ച്‌ വന്നട്ടില്ലന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌. കൊച്ചി വെളിച്ചെണ്ണ മില്ലിങ്‌ ലിറ്റര്‍ 318 രൂപ തയാര്‍ 313 രൂപ കൊപ്രതെളിവ്‌ കിലോ 189 ഓടെ 187 രൂപ.
തൃശൂര്‍ വെളിച്ചെണ്ണ 318 കൊപ്ര 190 രൂപ കോഴിക്കോട്‌ ലിറ്ററിന്‌ 5 രൂപ കുടി. ലിറ്ററിന്‌ 336 രൂപ കൊപ്ര കിലോ 6 രൂപ കൂടി കിലോ 200 രൂപ കാങ്കയം മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ ലിറ്ററിന്‌ ഒരു രൂപ കുടിലിറ്റ്‌റിന്‌ 226 രൂപ കൊപ്ര കിലോ 6 രൂപ കൂടി കിലോ 170 രൂപ.

തേയില വില
കുതിച്ചു

ഒരാഴ്‌ചത്തെ ഇടവേളക്ക്‌ ശേഷം നടന്ന ലേലത്തില്‍ തേയില വില കുതിച്ചു.
തണുപ്പായതോടെ സംസ്‌ഥാനത്തിന്‌ പുറത്തും ചായക്ക്‌ നല്ല ഡിമാന്റാകുകയും പൊടി തേയിലകിലോ 7 രൂപ വില ഉയര്‍ത്തിയാണ്‌ വിവിധ പാക്കറ്റ്‌ വ്യാപാരികള്‍ വാങ്ങിയത്‌. പൊടി തേയില 661400 കിലോ വില്‍പ്പനക്കെത്തി.
ഗള്‍ഫ്‌ ഡിമാന്റില്‍ ഇല തേയില വില വീണ്ടും കൂടി കയറ്റുമതിക്കാര്‍ കിലോ 5 രൂപ വില ഉയര്‍ത്തിയാണ്‌ വാങ്ങിയത്‌. ഇല തേയില 346 600 കിലോ ലേലത്തില്‍ വില്‍പ്പനക്കെത്തി..

Ads by Google
Sunday 04 Jan 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW