Saturday, March 14, 2026 Last Updated 18 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.01 AM

ടെസ്‌ലയെ മറികടക്കാന്‍ ബി.വൈ.ഡി.

ലണ്ടന്‍: ഇലക്‌ട്രിക്‌ വാഹനങ്ങളുടെ വില്‍പ്പനയില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാവ്‌ എന്ന നിലയില്‍ ടെസ്‌ലയെ മറികടക്കാന്‍ ചൈനയുടെ ബി.വൈ.ഡി. ഇത്‌ ആദ്യമായാണ്‌ വാര്‍ഷിക വില്‍പ്പനയില്‍ എലോണ്‍ മസ്‌കിന്റെ ടെസ്‌ലയെ ബി.വൈ.ഡി. മറികടക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ വില്‍പ്പന ഏകദേശം 28% വര്‍ധിച്ച്‌ 22.5 ലക്ഷം യൂണിറ്റ്‌ പിന്നിട്ടതായി ബി.വൈ.ഡി. അറിയിച്ചത്‌.
ടെസ്‌ലയുടെ 2025ലെ വിത്‌പന സംബന്ധിച്ച കണക്കുകള്‍ ഈ ആഴ്‌ച അവസാനമേ പുറത്തുവരൂ. വിലക്കുറവാണു ബി.വൈ.ഡിയുടെ മുന്നേറ്റത്തിനു കാരണമാകുന്നത്‌. ഇതേത്തുടര്‍ന്നു ഒക്‌ടോബറില്‍ ടെസ്‌?ല അതിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട്‌ മോഡലുകളുടെ കുറഞ്ഞ വിലയിലുള്ള പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു.
മസ്‌കിന്‌ അടുത്ത ദശകത്തില്‍ ടെസ്‌?ലയുടെ വില്‍പ്പനയും ഓഹരി വിപണി മൂല്യവും ഗണ്യമായി വര്‍ധിപ്പിച്ച്‌ ഒരു റെക്കോഡ്‌ പ്രതിഫലം നേടേണ്ടതുണ്ട്‌. നവംബറില്‍ ഓഹരി ഉടമകള്‍ അംഗീകരിച്ച ഈ ഇടപാട്‌ പ്രകാരം അദ്ദേഹത്തിന്‌ ഒരു ലക്ഷം കോടി ഡോളറാണു പ്രതിഫലം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.
ഒക്‌ടോബറില്‍, ചൈനയ്‌ക്ക്‌ പുറത്തുള്ള തങ്ങളുടെ ഏറ്റവും വലിയ വിപണിയായി യു.കെ. മാറിയതായി ബി.വൈ.ഡി പറഞ്ഞു.

Ads by Google
Saturday 03 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW