Tuesday, March 10, 2026 Last Updated 23 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 11.13 AM

‘സിന്ധുവും ഞാനും സെപ്പറേറ്റഡാണ്, ഒഫീഷ്യലായിട്ടില്ല; ഇനി ഒരുമിക്കാനുള്ള സാധ്യത കുറവാണ്; ഇപ്പോള്‍പ്പിന്നെ ഡിവോഴ്സ് ഒരു ഫാഷനാണല്ലോ...’ വെളിപ്പെടുത്തി മനു വര്‍മ്മ; ഞെട്ടലില്‍ ആരാധകര്‍

സിനിമ-സീരിയല്‍ പ്രേക്ഷകര്‍ക്ക് ചിരപരിതമായ മുഖമാണ് നടനായ മനുവര്‍മ്മ. ഇപ്പോഴിതാ തന്റെ ഭാര്യയും നടിയുമായ സിന്ധു വര്‍മ്മയും താനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പറയുകയാണ് മനു വര്‍മ്മ.
Manu Varma, Sindhu Varma, Manu varma and sindhu seperated
Manu Varma about his seperation from wife (Image Source: YouTube)

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പരിചിതനായ താരമാണ് മുതിര്‍ന്ന നടന്‍ ജഗന്നാഥ വര്‍മ്മയുടെ മകന്‍ മനു വര്‍മ്മ. സിനിമകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം സീരിയലുകളിലാണിപ്പോള്‍ സജീവം. മൂന്നു പതിറ്റാണ്ടിലധികമായി സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് മനു വര്‍മ്മ. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ചു തുടങ്ങിയ താരം സീരിയലുകളാണി​പ്പോള്‍ അധികവും ചെയ്യുന്നത്. നീലഗിരി, തിരുത്തല്‍വാദി, ജനം, പിടക്കോടി കൂവുന്ന നൂറ്റാണ്ട്,അലഞ്ചേരി തമ്പ്രാക്കള്‍, അധിപന്‍, എന്നിങ്ങനെ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളടക്കം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ മനു വര്‍മ്മ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ മനു വർമ തന്റെ കുടുംബജീവിതത്തിലെ ചില പ്രതിസന്ധികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ്. താനും ഭാര്യയും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നാണ് മനു വര്‍മ്മ പറയുന്നത്. ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും, ഒരുമിച്ച്‌ ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മനു വർമ്മ പറഞ്ഞു. പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്പോള്‍ ബന്ധം വേർപെടുത്തുന്നതാണ് നല്ലതെന്നും, വേർപിരിഞ്ഞ ശേഷവും സൗഹൃദം നിലനിർത്തുന്നത് നല്ലതാണെന്നും മനു വർമ്മ പറഞ്ഞു. മക്കളുടെയും കുടുംബവിശേഷങ്ങളും ചോദിച്ചപ്പോഴാണ് മനു വര്‍മ്മ മനസ്സു തുറന്നത്.
‘‘മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാൾ അമേരിക്കയിലാണ്. അവിടെ ഐടി എൻജിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബെംഗളൂരുവിലാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവൾ സുഖമില്ലാത്ത കുഞ്ഞാണ്. ഞാനും സിന്ധുവും വേർപിരിഞ്ഞാണ് താമസിക്കുന്നത്. സെപ്പറേറ്റഡാണ്, പക്ഷേ ഒഫീഷ്യല്‍ ആയിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച്‌ വിവാഹിതരായതാണെങ്കിലും, പരസ്പരം പറ്റില്ലെന്ന് തോന്നിയാല്‍ പിരിയണമെന്ന നിലപാടാണ് എനിക്കുള്ളത്. പ്രണയിച്ചും സ്നേഹിച്ചും ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനെക്കാള്‍ പ്രണയിച്ച എത്രയോ ആള്‍ക്കാർ പിരിയുന്നു. ഇതിനേക്കാൾ പ്രണയിച്ചും സ്നേഹിച്ചും ജീവിച്ച എത്രയോപേർ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാർട്ട് ഓഫ് ദ് ​ഗെയിം. അ​ത്രേയുള്ളൂ.
ഇപ്പോള്‍ പിന്നെ ഡിവോഴ്സ് എന്നത് ഒരു ഫാഷനായല്ലോ. ഫാമിലി കോർട്ടിൽ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാൻ കഴിയൂ. ഒരു ദിവസം ആയിരക്കണക്കിന് കേസാണ് വരുന്നത്. ചില സമയത്ത് ജ‍ഡ്ജ് തലവേദന എടുത്തിരിക്കുന്നത് കാണാം. വേർപിരിഞ്ഞവർ ഒരിക്കലും പരസ്പരം നല്ലത് പറയില്ലല്ലോ. കോടതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചളിവാരി എറിയുകയാണ്. അങ്ങോട്ടേക്ക് പോകാനും ഒരു മടിയാണ്.
പണ്ട് ഒരു മനസിലാക്കലുണ്ടായിരുന്നു. പിന്നെ പതിയെ കാലം മാറിയപ്പോൾ ആളുകളുടെ മനസ്ഥിതിയും മാറി.
രണ്ട്, മൂന്ന് വർഷം മുമ്പ് ഞങ്ങൾ സ്നേഹത്തിലും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാൻ വലിയ സമയം ഒന്നും വേണ്ടല്ലോ. പരസ്പരം മനസില്‍ പൊരുത്തമില്ലാതെ വരുമ്പോള്‍ മാറി താമസിക്കുക എന്നതാണല്ലോ നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച്‌ താമസിക്കേണ്ടതില്ല. ഒരുമിച്ച് താമസിക്കുമ്പോൾ വീണ്ടും പ്രശ്നങ്ങൾ കൂടിയാലോ. പറ്റില്ല എന്ന് തോന്നിയാല്‍ പിരിയുക.
വിദേശത്തൊക്കെ അങ്ങനെയാണ്. പക്ഷേ അങ്ങോട്ടൊക്കെ വിവാഹമോചനം നേടിയാലും പരസ്പര സൗഹൃദം ഉണ്ടാകും. അതിവിടെ ഇല്ല. അങ്ങനെ വന്നാല്‍ ഇവിടെ ഡിവോഴ്സ് ചെയ്യുന്നവരുടെ എണ്ണം കൂടും. വേർപിരിഞ്ഞവർ സൗഹൃദം സൂക്ഷിക്കുന്നത് നല്ലതാണ്. അതിന് എന്താണ് കുഴപ്പം... കേരളത്തിൽ അങ്ങനെയല്ലല്ലോ. പരസ്പരം കണ്ടാൽ കീറി മുറിക്കാൻ നിൽക്കുകയല്ലേ....’’ മനു വർമ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നത്. മനുവിന്റേയും സിന്ധുവിന്റേയും പ്രണയ വിവാഹമായിരുന്നു. ടെലിവിഷനിലും സിനിമയിലും സജീവമായ നടിയായ സിന്ധു വർമ്മയാണ് മനു വര്‍മ്മയുടെ ഭാര്യ. ഈയടുത്ത് മമ്മൂട്ടി പ്രതിനായകൻ ആയെത്തിയ കളംകാവൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികമാരിൽ ഒരാൾ സിന്ധു ആയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW