-->
മട്ടാഞ്ചേരി: എട്ടു ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിനുശേഷം ഇന്നലെ സ്വര്‍ണവിലയില്‍ ചെറിയ കയറ്റം. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയതോടെ ഗ്രാമിന് 12,380 രൂപയും പവന് 99,040 രൂപയും ആയി വില.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് (31.1 ഗ്രാം) നാല് ഡോളര്‍ ഉയര്‍ന്നതോടെയാണ് ആഭ്യന്തര വിലയില്‍ ചെറിയ വര്‍ധനയുണ്ടായത്. രാജ്യാന്തര വില ഔണ്‍സിന് 4317 ഡോളറാണ്. 24 കാരറ്റ് സ്വര്‍ണവില പവന് 1,08,060 രൂപ. വിനിമയനിരക്കില്‍ രൂപയുടെ മൂല്യം 89.99 ആയി ഇടിഞ്ഞു.