Thursday, March 12, 2026 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 07.26 PM

ഫോൺ കാളിനെ ചൊല്ലിയുള്ള തർക്കത്തിൽ കൊലപാതകം; കാമുകിയുടെ താലി ഭർത്താവിന് കൊറിയർ അയച്ച് 22കാരൻ

ഇയാള്‍ 25കാരിയുടെ മാലയിൽ ഉണ്ടായിരുന്ന താലി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭർത്താവിന് അയച്ച് നൽകി.
married girl, murder

സേലത്ത് ഫോൺ കോളിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളി 22കാരൻ. ഇയാള്‍
25കാരിയുടെ മാലയിൽ ഉണ്ടായിരുന്ന താലി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭർത്താവിന് അയച്ച് നൽകി.

തമിഴ്നാട്ടിലെ സേലത്താണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ 25കാരിയായ സുമതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം യേർക്കാട് കുപ്പന്നൂർ ചുരത്തിൽ 300 അടി താഴ്ചയിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ 22കാരനായ ജി വെങ്കടേഷ് പിടിയിലായി. ട്രെക്ക് ഡ്രൈവറായ ഷൺമുഖത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളേ തുടർന്ന് സുമതി രണ്ട് വർഷമായി തനിച്ചാണ് താമസം. ദമ്പതികളുടെ രണ്ട് മക്കൾ ഷൺമുഖനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ വെങ്കടേഷ് സുമതിയുമായി സൌഹൃദത്തിലാവുന്നത്.

ഡിസംബർ 23 ന് യേർക്കാട് വച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ ഫോൺ കോളിനെ ചൊല്ലിയുണ്ടായ തർക്കമാണ് 22കാരനെ പ്രകോപിപ്പിച്ചത്. സുമതിക്ക് വന്ന ഫോൺ കോൾ ആരുടേതാണെന്ന ചോദ്യത്തിന് 25കാരി കൃത്യമായി മറുപടി നൽകിയില്ല. ഇതിൽ പ്രകോപിതനായ വെങ്കടേഷ് യുവതിയെ ഷോൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ മൃതദേഹം ചാക്കിലാക്കി യേർക്കാട് ചുരത്തിൽ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തു.

22 കാരൻ സുമതിയുടെ മാലയിൽ നിന്ന് എടുത്ത താലി ഷൺമുഖത്തിന് കൊറിയർ ആയി അയച്ച് നൽകുകയായിരുന്നു. വെങ്കടേഷിന്റെ വിലാസത്തിൽ നിന്ന് തന്നെയായിരുന്നു കൊറിയർ നൽകിയത്. താലി തിരിച്ചറിഞ്ഞ ഷൺമുഖം സുമതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു സാധിക്കാതെ വന്നതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW