Saturday, March 14, 2026 Last Updated 23 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 01.23 PM

എതിരാളികള്‍ ബിജെപി വിരുദ്ധവിഷം കുത്തിവെക്കുന്നു ; ക്രിസ്ത്യാനികളിലും മുസ്‌ളീങ്ങളിലും തെറ്റിദ്ധാരണ തിരുത്തും

uploads/news/2026/01/818533/rajeev-chandrasekharan.gif

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികള്‍ സംസ്ഥാനത്തെ ക്രിസ്ത്യാനികളുടെയും മുസ്‌ളീങ്ങളുടേയും മനസില്‍ ബിജെപി വിരുദ്ധ വിഷം കുത്തിവച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമം തുടരുമെന്നും മുസ്‌ളീം വോട്ടുകള്‍ എത്ര കിട്ടുമെന്ന് പറയാനാകില്ലെന്നും പറഞ്ഞു.

ബിജെപിയുടെ നിയമസഭയിലേക്കുള്ള പോരാട്ടം മോദിയെ മുന്‍നിര്‍ത്തിയാണെന്നും ഇത്തവണ എസ്എന്‍ഡിപി വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുമെന്നും പറഞ്ഞു. ആറ് ജില്ലകളില്‍ യുഡിഎഫ് എല്‍ഡിഎഫ് വോട്ട് കച്ചവടം നടന്നതിന് തെളിവ് പുറത്ത് വിടും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ആദ്യമായി നിയമസഭയില്‍ എത്തിച്ച നേമത്ത് മത്സരിക്കാനുള്ള സന്നദ്ധത നേരത്തേ രാജീവ് ചന്ദ്രശേഖര്‍ നടത്തിയിരുന്നു. ഇക്കാര്യം താന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇവിടെ മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലാണെന്നും പറഞ്ഞു. തൃശൂരിലെ വോട്ട് ചോര്‍ച്ച പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കും.

ആര്‍ ശ്രീലേഖയ്ക്ക് മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കേരളത്തിലെ അഴിമതി രഹിത മുഖങ്ങളില്‍ ഒരാളാണ് ആര്‍ ശ്രീലേഖയെന്നും ശ്രീലേഖയെ നിയമസഭയില്‍ മത്സരിപ്പിക്കണോ എന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW