-->
മട്ടാഞ്ചേരി: ഇന്നലെ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടുമായി മൂന്ന് തവണ സ്വര്‍ണവില കുറഞ്ഞു. രാവിലെ ഗ്രാമിന് 30 രൂപയും ഉച്ചയ്‌ക്ക് 60 രൂപയു വൈകിട്ട് 30 രൂപയും കുറഞ്ഞതോടെ ഗ്രാമിന് 12 365 രൂപയായി വിലകുറഞ്ഞു.
പവന് 98 920 രൂപ. നിക്ഷേപകരുടെ ലാഭമെടുപ്പ് തുടങ്ങിയതോടെ രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം) 4345 ഡോളറില്‍ വ്യാപാരം തുടങ്ങിയത് 4313 ഡോളറായി കുറഞ്ഞതോടെയാണ് ആഭ്യന്തരവില മൂന്ന് തവണയായി ഇടിഞ്ഞത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ആഭ്യന്തരവില പവന് 3080 രൂപയാണ് കുറഞ്ഞത്.
അമേരിക്കന്‍ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് സ്വര്‍ണം ഔണ്‍സിന് 4361ല്‍ നിന്ന് 4328 ഡോളറായി കുറഞ്ഞു. വെള്ളി ഗ്രാമിന് 258 രൂപയില്‍ മാറ്റമില്ല.