-->
പുതിയ സ്വപ്നങ്ങളും പുത്തൻ പ്രതീക്ഷകളു മൊക്കെയായി ഒരു പുതിയ വർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആളുകൾ. സെലിബ്രിറ്റികളും തങ്ങളുടെ കഴിഞ്ഞ വർഷത്തെ നല്ല കാര്യങ്ങളും മോശം കാര്യങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളും സഹിതം സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ ബോളിവുഡിന്റെ പ്രിയ താരം കൃതി സനോൺ പങ്കിട്ട കുറിപ്പും ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകർ.
"2025-ന് വിട...
വളർച്ച ഉച്ചത്തിലുള്ളതല്ല, ശാന്തവും സ്ഥിരതയുള്ളതും ആഴത്തിലുള്ളതും വ്യക്തിപരവുമാണെന്ന് ഈ വർഷം എന്നെ പഠിപ്പിച്ചു.
എന്നെ വെല്ലുവിളിച്ച കഥകളിലൂടെ ഞാൻ ജീവിച്ചു, ശ്വസിക്കേണ്ടിവരുമ്പോൾ അവ നിർത്തി, വിശ്രമം പ്രതിരോധശേഷി പോലെ തന്നെ പ്രധാനമാണെന്ന് മനസ്സിലാക്കി.
കുഴപ്പങ്ങൾക്കും ശാന്തതയ്ക്കും ഇടയിൽ, പാഠങ്ങൾക്കും, സ്നേഹത്തിനും, വീട് പോലെ എന്ന് തോന്നിപ്പിച്ച ആളുകളോടും എനിക്ക് നന്ദിയുണ്ട്.
ഈ അധ്യായം മൃദുവായും ശക്തമായും കൂടുതൽ ഉദ്ദേശ്യത്തോടെയും അവസാനിപ്പിക്കുന്നു... വിശ്വാസത്തോടെയും പൂർണ്ണഹൃദയത്തോടെയും ഇതെല്ലാം മുന്നോട്ട് കൊണ്ടുപോകുന്നു..." എന്ന ക്യാപ്ഷൻ കുറിച്ചാണ് നല്ല നിമിഷങ്ങൾ ഉൾപെടുത്തിയ കോളാഷും താരം പങ്കിട്ടിരിക്കുന്നത്.
തെലുങ്ക് സൈക്കോളജിക്കല്‍ ത്രില്ലർ നെനോക്കാഡിൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് കൃതി സനോൺ. 11 വർഷം കൊണ്ട് മികച്ച അഭിനയം കൊണ്ടും കരുത്തുറ്റ കഥാപാത്രങ്ങൾ കൊണ്ടും ബോളിവുഡിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത താരം, ബോളിവുഡിന്റെ ഹോട്ട് ഗേൾ കൂടിയാണ്.
2014 ലെ ഹീറോപന്തി എന്ന ചിത്രത്തിലൂടെ ടൈഗർ ഷ്രോഫിനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം ബോളിവുഡില്‍ ഏറെ തിരക്കുള്ള താരം കൂടിയാണ്. അഭിനയം കൊണ്ടും നൃത്ത പാടവം കൊണ്ടും മാത്രമല്ല റെഡ് കാർപെറ്റിലും സോഫ്റ്റ് ഗ്ലാം ഫോട്ടോഷൂട്ടിലും ഫാഷൻ ട്രെയില്‍ബ്ലേസറായ തിളങ്ങാറുള്ള കൃതി പ്രേക്ഷകരെ പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട്.