-->
ധുരന്ധര്‍ സംവിധായകന്‍ ആദിത്യ ധര്‍ ഇന്ന് തന്റെ 43 ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ യാമി ഗൗതം തന്റെ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച മനോഹരമായ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ആദിത്യയുമൊത്തുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു യാമിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. ‘നീ എനിക്കെന്താണെന്ന് വിവരിക്കാന്‍ മതിയായ വാക്കുകള്‍ ഉണ്ടായിരുന്നെങ്കില്‍... എന്റെ ഒരേയൊരു ആദിത്യയ്ക്ക്.. ജന്മദിനാശംസകള്‍, സ്‌നേഹം ’എന്നായിരുന്നു യാമിയുടെ വാക്കുകള്‍. ധുരന്ധര്‍ താരങ്ങളായ സാറ അര്‍ജുനും, ഡാനിഷ് പാണ്ടറും പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തിയിട്ടുണ്ട്.
2021 ജൂണ്‍ നാലിനായിരുന്നു യാമിയും ആദിത്യയും വിവാഹിതരായത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇരുവരും മുമ്പ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2024 മേയ് മാസത്തിലായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. വേദാവിദ് എന്നാണ് മകന്റെ പേര്.
2009 ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ഉത്സാഹയിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ ഹീറോ എന്ന മലയാളം ചിത്രത്തില്‍ നായികയായെത്തിയത് യാമിയായിരുന്നു. ഹക് എന്ന ചിത്രത്തിലാണ് യാമി അവസാനമായി പ്രത്യക്ഷപ്പെട്ടത്.
അതേസമയം രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു തിയറ്ററുകളിലെത്തിയത്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസിനായി ഒരുങ്ങുകയാണ്. മാര്‍ച്ച് 19 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തില്‍ യാമി ഗൗതവും അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.