Wednesday, March 11, 2026 Last Updated 17 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.44 AM

ആറു മണ്ഡലങ്ങളില്‍ 45,000 ന് മുകളില്‍ വോട്ടുകള്‍ ; ട്രെന്റ് വെച്ച് നിയമസഭയില്‍ 36 സീറ്റുകളില്‍ ബിജെപിയ്ക്ക് പ്രതീക്ഷ

uploads/news/2025/12/818351/BJP-shobhasurendran-march.jpg

തിരുവനന്തപുരം : അതിമോഹമാണോ എന്ന് ചോദിച്ചേക്കാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി നില മെച്ചപ്പെടുത്തിയിരിക്കുന്ന ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം ലക്ഷ്യമിട്ടുള്ള നീക്കം നടത്തുന്നു. കേരളത്തിലെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന കൂട്ടലുകളും കിഴിക്കലുകളും വോട്ടുഷെയര്‍ പരിശോധനയുമൊക്കെ നടത്തിയ പഠനങ്ങള്‍ക്ക് പിന്നാലെ 36 സീറ്റുകളില്‍ ഇംപാക്ട് ഉണ്ടാക്കാമെന്ന് പ്രതീക്ഷിച്ച് ബിജെപി. ആറു മണ്ഡലങ്ങളില്‍ അട്ടിമറിവിജയം പ്രതീക്ഷിച്ചാണ് ഇത്തവണ ഇറങ്ങുന്നത്.

വോട്ടെടുപ്പിന് പിന്നാലെ വോട്ടുഷെയറിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ട ബിജെപി 140 മണ്ഡലങ്ങളില്‍ 35 എണ്ണത്തിലെങ്കിലും പ്രതീക്ഷ വെയ്ക്കാമെന്നാണ് കണക്കുകൂട്ടുന്നത്. ആറു മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുഷെയര്‍ നാല്‍പ്പത്തയ്യായിരത്തിന് മുകളിലാണ്. 12 മണ്ഡലങ്ങളില്‍ 35,000 ന് മുകളില്‍ വോട്ടുനേടാനും കഴിഞ്ഞിട്ടുണ്ട്. 17 മണ്ഡലങ്ങളിലോളം ബിജെപിയ്ക്ക് 30,000 ന് മുകളില്‍ വോട്ടു നേടാനുമായി. അല്‍പ്പം കൂടി കഠിനാദ്ധ്വാനം ചെയ്താല്‍ കേരളചരിത്രത്തില്‍ ഇതുവരെയില്ലാത്ത കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്താമെന്നാണ് പ്രതീക്ഷ.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേമമാണ് പ്രതീക്ഷയില്‍ ഒന്നാമത്. 49,000 വോട്ടുകളാണ് ബിജെപിയ്ക്ക് ഇവിടെയുണ്ടായത്. മറ്റു വോട്ടുകള്‍ കൂടി സമാഹരിക്കാനായാല്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി എംഎല്‍എ യെ നിയമസഭയില്‍ എത്തിച്ച നേമത്ത് നിന്നും ഇത്തവണയും ബിജെപി അംഗത്തെ നിയമസഭയില്‍ എത്തിക്കാനാകും. കഴിഞ്ഞ തവണ പരാജയപ്പെട്ടപ്പോഴും കോണ്‍ഗ്രസിന് മുകളില്‍ രണ്ടാം സ്ഥാനത്ത് ബിജെപി ഉണ്ടായിരുന്നു. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ ഇവിടെ മത്സരത്തിനിറങ്ങുമ്പോള്‍ ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയ വിജയം നേമത്ത് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കാസര്‍ഗോട്ടെ മഞ്ചേശ്വരവും തിരുവനന്തപുരത്തെ കാട്ടാക്കടയുമാണ് ശക്തമായി പിടിച്ചാല്‍ കിട്ടാന്‍ സാധ്യതയുള്ള മറ്റ് രണ്ടു മണ്ഡലങ്ങള്‍. മഞ്ചേശ്വരത്ത് 47,071 വോട്ടുകളും കാട്ടാക്കടയില്‍ 46,372 വോട്ടുകളും ബിജെപിയ്ക്ക് ലഭിച്ചിരുന്നു. കാട്ടാക്കടയില്‍ കഴിഞ്ഞ തവണ മൂന്നാമതായിരുന്നെങ്കിലും അന്ന് കിട്ടിയത് 34,542 വോട്ടുകളായിരുന്നു. എന്നാല്‍ ആ നിലയില്‍ നിന്നുമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ 12,000 വോട്ടുകളുടെ വര്‍ദ്ധനവ് ഉണ്ടായത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോളും രണ്ടാമത് എത്തിയ ബിജെപിയുടെ വോട്ടുഷെയറില്‍ കാര്യമായ മാറ്റം കണ്ടെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുഷെയറില്‍ സ്ഥിരത നില്‍ക്കുയാണ്.

കാസര്‍ഗോഷ് മണ്ഡലത്തില്‍ 44,192 വോട്ടുകളും കണ്ടെത്താന്‍ കഴിഞ്ഞത് ബിജെപിയ്ക്ക് ശക്തമായ പ്രതീക്ഷകള്‍ക്ക് കാരണമായിട്ടുണ്ട്. ബിജെപയ്ക്ക് സ്ഥിര വളര്‍ന്നയുള്ള പാലക്കാട് മണ്ഡലത്തിലെ മലമ്പുഴയും തിരുവനന്തപുരത്തെ കഴക്കൂട്ടത്തുമാണ് ബിജെപിയുടെ മറ്റു രണ്ടു ഹോട്ട് സീറ്റുകള്‍. മലമ്പുഴയില്‍ 45,530 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കഴക്കൂട്ടത്ത് 40,000 വോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ടിടത്തും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ര്ണ്ടാം സ്ഥാനത്ത് എത്താനും ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. ഇത്തവണ കഴക്കൂട്ടത്ത് വിഐപി സ്ഥാനാര്‍ത്ഥിയായി വി. മുരളീധരന്‍ മത്സരിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇത് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുടുതല്‍ ആവേശം പകരും. സി. കൃഷ്ണകുമാര്‍ കഴിഞ്ഞ തവണ മലമ്പുഴയില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്.

പാലക്കാട് (38,003), ഒറ്റപ്പാലം (36,579), കൊടുങ്ങല്ലൂര്‍ (35,999), നാട്ടിക (36,202), പുതുക്കാട് (38,598), അരൂര്‍ (36840), മാവേലിക്കര (38,447), കൊട്ടാരക്കര (36212), ചാത്തന്നൂര്‍ (36,620), തിരുവനന്തപുരം (35,821), ചിറയിന്‍കീഴ് (35639), വട്ടിയൂര്‍കാവ് (38,228) എന്നിങ്ങനെയാണ് ബിജെപി വോട്ടുഷെയര്‍ കണക്കാക്കി വിജയം കണക്കുകൂട്ടുന്ന മറ്റ് മണ്ഡലങ്ങള്‍. പാലക്കാടും ഒറ്റപ്പാലം ഷൊര്‍ണൂര്‍ മേഖലകളില്‍ ബിജെപി ഇത്തവണ വലിയ മേല്‍ക്കോയ്മകള്‍ നേടിയിരുന്നു. അതുപോലെ തന്നെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെയൂം വോട്ടുകള്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചതിന് സമാനമായ തന്ത്രങ്ങളുമായി നിയമസഭാ തെരഞ്ഞെടുപ്പിനും ഇറങ്ങാനാണ് നീക്കം.

Ads by Google
Ads by Google
TRENDING NOW