Thursday, March 12, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 12.12 PM

റിതേഷിനായി ഭേല്‍ പൂരി തയാറാക്കി സല്‍മാന്‍ ഖാന്‍; പിറന്നാള്‍ ആഘോഷത്തില്‍ നിന്നുളള വീഡിയോ പങ്കിട്ട് ജെനീലിയ

salman-khan
photo-www.instagram.com/geneliad

സല്‍മാന്‍ ഖാന്റെ അറുപതാം പിറന്നാള്‍ ആഘോഷം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പന്‍വേല്‍ ഫാംഹൗസ് പാര്‍ട്ടിയില്‍ നിന്നുളള ഒരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ജെനീലിയ ഡിസൂസ. സല്‍മാന്‍ ഖാന്‍ ഭേല്‍ പൂരി തയാറാക്കി ജെനീലിയയ്ക്കും ഭര്‍ത്താവും നടനുമായ റിതേഷ് ദേശ്മുഖിനും വിളമ്പുന്നത് വീഡിയോയില്‍ കാണാം. ജെനീലയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ സല്‍മാന്‍ വ്യത്യസ്ത സ്ട്രീറ്റ് ഫുഡ് ചേരുവകള്‍ കലര്‍ത്തി ഭേല്‍ ഉണ്ടാക്കുന്നത് കാണാം. ‘സല്‍മാന്‍ ഖാനെ പോലെ മറ്റാരുമില്ല.. നിങ്ങളെ സന്തോഷിപ്പിക്കാന്‍ അദ്ദേഹം കഴിയുന്നതൊക്കെ ചെയ്യും. ഇത്തവണ അദ്ദേഹം തികച്ചും രുചികരമായ ‘ഭൗ ചി ഭേല്‍ ’വളമ്പുകയാണ്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു സല്‍മാന്‍’ എന്ന അടിക്കുറിപ്പോടെയാണ് ജെനീലിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഫാംഹൗസില്‍ അര്‍ധരാത്രിയായിരുണ്ണു ക്ഷണിക്കപ്പെട്ട അതിഥികളുടെയും പാപ്പരാസികളുടെയും നടുവിലായി അറുപതാമത്തെ ജന്മദിനത്തിലെ കേക്ക് മുറിക്കല ചടങ്ങ് നടത്തിയത്. തന്റെ സഹോദരങ്ങളെയും കുടുംബത്തെയും കൂടാതെ ക്രിക്കറ്റ് ഇതിഹാസമായ മഹേന്ദ്രസിങ് ധോണിയും കുടുംബവും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോളിവുഡ് താരങ്ങളായ ആദിത്യ റോയ്, തബു, സഞ്ജയ് ലീല ബന്‍സാലി, രണ്‍ദീപ് ഹൂഡ, മിഖ സിങ് തുടങ്ങിയവരും പാര്‍ട്ടിക്കെത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW