Friday, March 13, 2026 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 09.42 AM

പുതിയ ജിം ചിത്രം പങ്കുവെച്ച് സല്‍മാന്‍ ഖാന്‍; ഇപ്പോഴും ചെറുപ്പമെന്ന് ആരാധകര്‍

salman-khan
photo-www.instagram.com/beingsalmankhan/

പുതിയ ജിം ചിത്രം പങ്കുവെച്ചുകൊണ്ട് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
‘60 വയസ്സിലും എനിക്ക് ഇതുപോലെ ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ’എന്നാണ് കുറിപ്പ്. ഡിസംബര്‍ 27 നാണ് സല്‍മാന്റെ ജന്മദിനം. ആറുദിവസ്സത്തിനുളളില്‍ അറുപതാകുമെന്നും അടിക്കുറിപ്പില്‍ പറയുന്നുണ്ട്.

കറുത്ത വെസ്റ്റും നീല ഷോര്‍ട്ട്‌സുമാണ് ചിത്രത്തിലെ താരത്തിന്റെ ഔട്ട്ഫിറ്റ്. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ ഷാരൂഖ് ഖാനും ആമിര്‍ ഖാനും ശേഷം ഈ വര്‍ഷം 60 വയസ്സ് തികയുന്ന താരമാണ് സല്‍മാന്‍. ഇപ്പോഴും ചെറുപ്പമാണെന്നാണ് സല്‍മാന്റെ പുതിയ ഫോട്ടോയ്ക്കു താഴെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അപുര്‍വ്വ ലാഖിയ സംവിധാനം ചെയ്യുന്ന ബാറ്റില്‍ ഓഫ് ഗാല്‍വാന്‍ ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം. 2020 ലെ ഇന്ത്യ-ചൈന സംഘര്‍ഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW