Saturday, March 14, 2026 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.41 AM

മൂന്നു തവണയായി 2320 രൂപ ഇടിഞ്ഞ്‌ സ്വര്‍ണം

uploads/news/2025/12/818080/1.jpg

മട്ടാഞ്ചേരി: സ്വര്‍ണ വില ഇന്നലെ മൂന്നു തവണയായി 2,320 രൂപ ഇടിഞ്ഞു! പവന്‌ രാവിലെ 520 രൂപയും ഉച്ചയ്‌ക്ക്‌ 960 രൂപയും വൈകിട്ട്‌ 840 രൂപയുമാണ്‌ കുറഞ്ഞത്‌. വില കുത്തനെ കുറഞ്ഞതോടെ പവന്‌ 1,02,120 രൂപയും ഗ്രാമിന്‌ 12,765 രൂപയുമായി. ഒരാഴ്‌ചത്തെ ഇടവേളയ്‌ക്കുശേഷമാണു സ്വര്‍ണ വില കുറഞ്ഞത്‌. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന്‌ (31.1 ഗ്രാം) 4532 ഡോളറില്‍നിന്ന്‌ 4452 ഡോളറായി താഴ്‌ന്നു. 24 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 2,540 രൂപയാണു കുറഞ്ഞത്‌;പവന്‌ വില 1,11,400 രൂപ. 18 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 83,550 രൂപയിലെത്തി.
വെള്ളി വില ഗ്രാമിന്‌ 281 രൂപയാണ്‌. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. 89.74 ല്‍നിന്ന്‌ 89.90 ആയാണ്‌ ഇടിഞ്ഞത്‌. അതേ സമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, വെള്ളി, ചെമ്പ്‌ എന്നിവയുടെ വിലയിടിഞ്ഞു. റെക്കോഡ്‌ മുന്നേറ്റത്തിന്‌ ശേഷമാണ്‌ വിലയിടിവ്‌. രാജ്യാന്തര തലത്തില്‍ ഗോള്‍ഡ്‌ ഇ.ടി.എഫ്‌. പോലുള്ള സ്വര്‍ണനിക്ഷേപ പദ്ധതികളില്‍ ദൃശ്യമായ ലാഭമെടുപ്പ്‌ സമ്മര്‍ദമാണു സ്വര്‍ണവില താഴാന്‍ മുഖ്യകാരണം. ഔണ്‍സിന്‌ 4,548 ഡോളര്‍ എന്ന റെക്കോഡില്‍നിന്ന്‌ വില 4,436 ഡോളറിലേക്ക്‌ ഇടിഞ്ഞു. ഇതോടെ കേരളത്തിലും വിലയിടിയുകയായിരുന്നു. ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.

Ads by Google
Tuesday 30 Dec 2025 08.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW