Thursday, March 12, 2026 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.41 AM

ഡിജിറ്റല്‍ ഇടപാടുകള്‍ 98 ശതമാനത്തിലേക്ക

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ 2024- 25 കാലയളവില്‍ മൂല്യത്തിന്റെ അടിസ്‌ഥാനത്തില്‍ 17.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആകെ പേയ്‌മെന്റുകളുടെ 97.6 ശതമാനവും ഇപ്പോള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയാണെന്ന്‌ ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ട്‌. ചെക്കുകള്‍ ഉള്‍പ്പെടെയുള്ള പേപ്പര്‍ അധിഷ്‌ഠിത ഇടപാടുകള്‍ ഇപ്പോള്‍ ആകെ മൂല്യത്തിന്റെ വെറും 2.4 ശതമാനം മാത്രമാണ്‌.
ഇടപാടുകളുടെ എണ്ണത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ 35 ശതമാനമെന്ന വേഗതയേറിയ വളര്‍ച്ചയാണു കൈവരിച്ചത്‌. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള ചെറിയ തുകയുടെ ഇടപാടുകള്‍ക്ക്‌ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌ ഇതിന്‌ കാരണമായി. ഇതിന്റെ ഫലമായി, റീട്ടെയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ശരാശരി മൂല്യം മുന്‍വര്‍ഷത്തെ 4,382 രൂപയില്‍നിന്ന്‌ 2024- 25ല്‍ 3,830 രൂപയായി കുറഞ്ഞു. ചെറിയ തുകയുടെ ഇടപാടുകളിലേക്ക്‌ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എത്രത്തോളം ആഴത്തില്‍ സ്വാധീനം ചെലുത്തി എന്നതിന്റെ സൂചനയാണിത്‌.
യൂണിഫൈഡ്‌ പേയ്‌മെന്റ്‌ ഇന്റര്‍ഫേസ്‌ (യു.പി.ഐ.) ഇടപാടുകളുടെ എണ്ണത്തില്‍ ആധിപത്യം തുടരുമ്പോള്‍, വന്‍തുക കൈമാറുന്നതിനുള്ള പ്രധാന മാര്‍ഗമായി ആര്‍.ടി.ജി.എസ്‌. തന്നെ നിലനില്‍ക്കുന്നു. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇടപാടുകള്‍ സ്‌ഥിരമായ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും, ഡെബിറ്റ്‌ കാര്‍ഡുകളുടെ ഉപയോഗത്തില്‍ ഇടിവ്‌ തുടരുകയാണ്‌. ആര്‍.ബി.ഐയുടെ പുതിയ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്‌ ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളില്‍ വലിയൊരു വിപ്ലവം നടക്കുന്നുണ്ടെന്നാണ്‌. കാര്‍ഡ്‌ ഉപയോഗത്തിലും മാറ്റംവന്നിട്ടുണ്ട്‌. മിക്കവരും ഇപ്പോള്‍ എ.ടി.എമ്മില്‍നിന്ന്‌ പണം പിന്‍വലിക്കാന്‍ മാത്രമാണ്‌ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുന്നത്‌. സാധനങ്ങള്‍ വാങ്ങാന്‍ യു.പി.ഐ. എളുപ്പമായതിനാല്‍ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗം കുറയുകയാണ്‌. എന്നാല്‍, റിവാര്‍ഡ്‌ പോയിന്റുകള്‍, ഇ.എം.ഐ. സൗകര്യങ്ങള്‍ എന്നിവ കാരണം ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗം വര്‍ധിക്കുന്നുണ്ട്‌. ഇപ്പോള്‍ യു.പി.ഐയുമായി ക്രെഡിറ്റ്‌ കാര്‍ഡ്‌ ലിങ്ക്‌ ചെയ്യാന്‍ കഴിയുന്നതും അതിന്റെ വളര്‍ച്ചയ്‌ക്ക്‌ കാരണമാണ്‌. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ ആര്‍.ബി.ഐ. നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ക്കൊപ്പം സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണു നീക്കം. ഡിജിറ്റല്‍ സുരക്ഷയുടെ ഭാഗമായി ആപ്പുകളുടെയും ബാങ്കിങ്‌ പോര്‍ട്ടലുകളുടെയും സുരക്ഷാ മാനദണ്ഡങ്ങള്‍ ആര്‍.ബി.ഐ. പുതുക്കിയിട്ടുണ്ട്‌. സംശയാസ്‌പദമായ ഇടപാടുകള്‍ ഉടന്‍ കണ്ടെത്താനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി.്‌

Ads by Google
Tuesday 30 Dec 2025 08.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW