Wednesday, March 11, 2026 Last Updated 44 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 04.39 PM

കാലിഫോർണിയയിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഉറ്റസുഹൃത്തുക്കൾ

ഉന്നത പഠനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ജോലി തേടി അമേരിക്കയിൽ എത്തിയതായിരുന്നു ഇരുവരും.
indian womenn, death

അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് ഇന്ത്യൻ വനിതകൾ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളായ പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചത്. 24 വയസായിരുന്നു . ഉന്നത പഠനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ജോലി തേടി അമേരിക്കയിൽ എത്തിയതായിരുന്നു ഇരുവരും. ഇവര്‍ ഉറ്റസുഹൃത്തുക്കളാണ്.

തെലങ്കാനയിലെ മഹബുബാബാഗ് ജില്ലയിലെ ഗർല മണ്ഡൽ സ്വദേശികളാണ് ഇരുവരും ഒരുമിച്ചാണ് അമേരിക്കയിലെത്തിയത്.
അതേസമയം അപകടത്തെ കുറിച്ച് കാലിഫോർണിയയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഗോഫണ്ട്മി എന്ന പേജിലൂടെ ധനസമാഹരണവും തുടങ്ങി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമാകുന്നതിനാലാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW