Thursday, March 12, 2026 Last Updated 8 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 12.26 AM

2025നെ നേട്ടത്തിന്റെ കഥപറഞ്ഞ്‌ യാത്രയാക്കി വിപണി

uploads/news/2025/12/817922/29bs2.jpg

വര്‍ഷാന്ത്യം അടുത്തതോടെ വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ ഇന്ത്യയിലെ ബാധ്യതകള്‍ കുറയ്‌ക്കാന്‍ മത്സരിച്ചതിനിടയിലും വിപണി പ്രതിവാര നേട്ടം സ്വന്തമാക്കി. ബോംബെ സൂചിക 112 പോയിന്റും നിഫ്‌റ്റി സൂചിക 75 പോയിന്റും കയറി. 2025 ല്‍ സെന്‍സെക്‌സ്‌ ഇതിനകം 6902 പോയിന്റും നിഫ്‌റ്റി സൂചിക 23972 പോയിന്റുമാണ്‌ ഉയര്‍ന്നത്‌.
വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ 4290.96 കോടി രൂപയുടെ ഓഹരികള്‍ പോയവാരം വിറ്റഴിച്ചു. ഈ മാസത്തെ അവരുടെ മൊത്തം വില്‍പ്പന 24,148.33 കോടി രൂപയാണ്‌. ആഭ്യന്തര ഫണ്ടുകള്‍ എല്ലാ ദിവസവും വാങ്ങലുകാരായി നിറഞ്ഞ്‌ നിന്ന്‌ 12,025 രൂപയുടെ ഓഹരികള്‍ വാങ്ങി. ഡിസംബറിലെ അവരുടെ നിക്ഷേപം 64,056.61 കോടി രൂപയാണ്‌. 2025 ല്‍ ഇതിനകം ആഭ്യന്തര ഫണ്ടുകള്‍ നിക്ഷേപിച്ചത്‌ 7,44,737.91 കോടി രൂപയാണ്‌.
മുന്‍ നിര ഓഹരിയായ ഇന്‍ഫോസീസ്‌, എച്ച്‌സിഎല്‍ ടെക്‌, ടെക്‌ മഹീന്ദ്ര, എയര്‍ടെല്‍, ഐ.ടി.സി, എം ആന്‍ഡ്‌ എം, മാരുതി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ടാറ്റാ സ്‌റ്റീല്‍, എച്ച്‌യുഎല്‍ തുടങ്ങിയവയില്‍ നിക്ഷേപകര്‍ പിടിമുറുക്കി. ഒരു വിഭാഗം ഫണ്ടുകളുടെ ലാഭമെടുപ്പില്‍ ആക്‌സിസ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, എസ്‌.ബി.ഐ, ആര്‍ഐഎല്‍, എല്‍ ആന്‍ഡ്‌ റ്റി ഓഹരികള്‍ക്ക്‌ തളര്‍ച്ച.
സെന്‍സെക്‌സ്‌ 84,929 -ല്‍നിന്നും 84,801 ലേയ്‌ക്ക്‌ തുടക്കത്തില്‍ താഴ്‌ന്ന ശേഷമുള്ള തിരിച്ചു വരവില്‍ 85,687 പോയിന്റ്‌ വരെ ഉയര്‍ന്നു. ഈ കുതിപ്പില്‍ മുന്‍നിര ഓഹരികളില്‍ ലാഭമെടുപ്പിനു വിദേശ ഫണ്ടുകള്‍ നടത്തിയ നീക്കം സൂചിക 84,945 ലേയ്‌ക്ക്‌ തളര്‍ത്തിയെങ്കിലും മാര്‍ക്കറ്റ്‌ കേ്ലാസിങില്‍ സൂചിക 85,041 ലാണ്‌. ഈവാരം 84,665 84,290 പോയിന്റിലാണ്‌ വിപണിയുടെ താങ്ങ്‌, പ്രതിരോധം 85,551 86,062 പോയിന്റിലും.
നിഫ്‌റ്റി തുടക്കത്തില്‍ അല്‍പ്പം തളര്‍ച്ചിലേയ്‌ക്ക്‌ നീങ്ങിയ അവസരത്തില്‍ ബ്ലൂചിപ്പ്‌ ഓഹരികളോട്‌ നിക്ഷേപകര്‍ കാണിച്ച താല്‍പര്യം സൂചികയെ 26,221 ലെ പ്രതിരോധം മറികടന്ന്‌ 26,235 വരെ സഞ്ചരിക്കാന്‍ അവസരമൊരുക്കി. എന്നാല്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പ്‌ ശക്‌തമാക്കിയത്‌ വാരാന്ത്യം സൂചികയെ 26,009 ലേയ്‌ക്ക്‌ തളര്‍ത്തിയെങ്കിലും കേ്ലാസിങില്‍ 26,042 പോയിന്റിലാണ്‌. ഈ വാരം 25,890-25,738 പോയിന്റില്‍ താങ്ങും 26,214 26,386 പോയിന്റില്‍ പ്രതിരോധവുമുണ്ട്‌.
നിഫ്‌റ്റി ജനുവരി ഫ്യൂച്ചേഴ്‌സ്‌ 26,335 വരെ കയറിയെങ്കിലും പിന്നീട്‌ 26,288 ലേയ്‌ക്ക്‌ താഴ്‌ന്നു. ജനുവരി ഫ്യൂച്ചേഴ്‌സില്‍ ഓപ്പണ്‍ ഇന്ററസ്‌റ്റ്‌ 17 ലക്ഷം കരാറുകളില്‍നിന്നും 56.6 ലക്ഷത്തിലേയ്‌ക്ക്‌ ഉയര്‍ന്നത്‌ ബുള്‍ ഓപ്പറേറ്റര്‍മാരുടെ കടന്നുവരവിനെ സൂചിപ്പിക്കുന്നു. ഡോളറിനു മുന്നില്‍ രൂപ കരുത്ത്‌ നേടാനുള്ള ശ്രമത്തിലാണ്‌. വിനിമയ നിരക്ക്‌ 89.55 ല്‍നിന്നും 90.38 ലേയ്‌ക്ക്‌ ദുര്‍ബലമായ ശേഷം വ്യാപാരാന്ത്യം 89.74 ലാണ്‌.
ഇന്ത്യാ യു.എസ്‌ വ്യാപാര കരാറിലെ അനിശ്‌ചിതത്വങ്ങള്‍ രൂപയ്‌ക്കുമേല്‍ സമ്മര്‍ദം ഉളവാക്കുന്നു. ഏഷ്യന്‍ നാണയങ്ങളില്‍ ഈ വര്‍ഷം ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത്‌ രൂപയ്‌ക്കാണ്‌.
മുന്‍ നിരയിലെ 10-ല്‍ ഏഴുകമ്പനികളുടെയും വിപണി മൂല്യത്തില്‍ ഇടിവ്‌. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌,
ടി.സി.എസ്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എസ്‌.ബി.ഐ, ബജാജ്‌ ഫിനാന്‍സ്‌, എല്‍ ആന്‍ഡ്‌ റ്റി, എല്‍.ഐ.സി. എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. അതേസമയം എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, എയര്‍ടെല്‍, ഇന്‍ഫോസിസ്‌ എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു. എസ്‌.ബി.ഐ. വിപണി മൂല്യം 12,692 കോടി രൂപ ഇടിഞ്ഞപ്പോള്‍ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ വിപണി മൂല്യം 8254 കോടി രൂപ കുറഞ്ഞു.
ഇന്ത്യ-ന്യൂസിലാന്‍ഡ്‌, സ്വതന്ത്ര വ്യാപാര കരാറിനു അന്തിമ രൂപമായത്‌ നിക്ഷേപകരില്‍ ധനാത്മക പ്രതീക്ഷ സൃഷ്‌ടിച്ചു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഈ കരാര്‍ ഇന്‍ഡോ-പസഫിക്‌ മേഖലയിലെ സാന്നിധ്യം ശക്‌തിപ്പെടുത്തുന്നത്‌ കൃഷി, ഭക്ഷ്യസംസ്‌ക്കരണം, ഡയറി, ഫാര്‍മ മേഖലകള്‍ക്ക്‌ മുന്നില്‍ പുതിയ വാതയാനങ്ങള്‍ തുറക്കും.
ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ്‌ ഔണ്‍സിന്‌ 4344 ഡോളറില്‍നിന്നും 4550 ലേയ്‌ക്ക്‌ മുന്നേറിയ ശേഷം 4532 ഡോളറിലാണ്‌. ഈ വര്‍ഷം സ്വര്‍ണ വില 73% വര്‍ധിച്ചു. 2026 സ്വര്‍ണം 5000 ഡോളറിന്‌ മുകളില്‍ ഇടം പിടിക്കും.
ആഭ്യന്തര സ്വര്‍ണ അവധി വില 10 ഗ്രാമിനു 1,36,000 ലെ പ്രതിരോധം കടന്ന്‌ 1,39,873 രൂപയിലെത്തി. നിലവിലെ ബുള്‍ റാലി കണക്കിലെടുത്താല്‍ 1,40,000 രൂപയിലെ തടസം തകര്‍ത്ത്‌ 1,45,000 ലേയ്‌ക്ക്‌ ഉയരാം. ഫെബ്രുവരി മാര്‍ച്ചില്‍ 1,50,000 രൂപയെ വിപണി സാങ്കേതികമായി ഉറ്റുനോക്കുന്നു.

Ads by Google
Monday 29 Dec 2025 12.26 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW