-->
സ്വര്‍ണം ലക്ഷം രൂപ കടന്നതും, റബര്‍ വില കൂടിയതും, കുരുമുളക് വിലയിലെ വര്‍ധനയുമെല്ലാം ചേര്‍ന്ന് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും 'കിടിലന്‍' വാരമാണ് കടന്നുപോയത്. പവനു ലക്ഷം രൂപ കടന്ന് ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപിയില്‍ താരമായ സര്‍ണമാണ് വിപണിയിലെ തിളക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
കുരുമുളക്
വില കൂടി
വാങ്ങലുകാരെക്കാള്‍ വില്‍പ്പനക്കാര്‍ കുറഞ്ഞതോടെ കുരുമുളക് വില കൂടി. ഉത്തരേന്ത്യന്‍ ഡിമാന്‍ഡും വില്‍പനക്ക് വരവ് കുറഞ്ഞതുമാണ് പോയവാരം കുരുമുളക് കിലോ 5 രൂപ കൂടിയത്. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടയില്‍ കിലോ 9 രൂപയാണ് കൂടിയത്.
കുരുമുളക് പൊടിച്ച് വില്‍ക്കുന്നവരില്‍നിന്നും ഡിമാന്റായി ഇതിനുപുറമെ മസാല കമ്പനികളും ആവശ്യക്കാരായിട്ടുണ്ട്. ഹൈറേഞ്ച് മേഖലകളിലെ ചെറുകിട കര്‍ഷകര്‍ പച്ചമുളക് വില്‍ക്കുന്നതിനാണ് കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നത്. കിലോ 225 രൂപ കിട്ടുമെന്ന ഉറപ്പിലാണ് ചെറുകിട കര്‍ഷകര്‍ പച്ചമുളക് വില്‍പന തുടങ്ങിയത്.
ഇതരസംസ്‌ഥാനത്തെ ഉപയോക്‌താക്കള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചമുളക് വാങ്ങുന്നു. ഇത് തുടര്‍ന്നുപോയാല്‍ വില്‍പനക്ക് കുരുമുളക് വരവുകുറയാനും വില കൂടാനും സാധ്യതയുണ്ട്. പോയവാരാന്ത്യം അണ്‍ ഗാര്‍ബിള്‍ഡ് മുളക് കിലോ 699 രൂപയിലാണ് വ്യാപാരം നിര്‍ത്തിയത്. കിലോ 700 രൂപ കടക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കര്‍ണാടകയില്‍ കര്‍ഷകര്‍ കാപ്പിയില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചു തുടങ്ങിയതോടെ കര്‍ണാടകയില്‍ കുരുമുളകിന്റെ സ്‌റ്റോക്ക് കുറഞ്ഞു തുടങ്ങി. കൊച്ചി വിലയെക്കാള്‍ കുറഞ്ഞനിരക്കില്‍ കര്‍ണാടക നികുതി വെട്ടിച്ച് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വില്‍പന തുടരുകയാണ്.
സംസ്‌ഥാനത്തെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും നികുതിവെട്ടിച്ചുള്ള കച്ചവടം തിരിച്ചടിയായി മാറി. ജനുവരി പകുതിയോ ഫെബ്രുവരി ആദ്യമോ ആയിരിക്കും പുതിയ മുളകിന്റെ വരവ്. വിളവെടുപ്പ് തുടങ്ങിയ തെക്കന്‍ മേഖലകളിലെ കോട്ടയം പത്തനംതിട്ട കൊല്ലം ജില്ലകളില്‍നിന്നായിരിക്കും പുതിയമുളകിന്റെ വരവ്. പുതിയമുളകിന്റെ വരവോടെ വില കൂടാനും സാധ്യത കാണുന്നു.
ഇന്ത്യയിലും വിയറ്റ്‌നാമിലും അടുത്ത വര്‍ഷം ഉല്‍പാദനം കുറയുമെന്നാണ് കണ്ടെത്തിയത്. ജൂലൈയില്‍ ശ്രീലങ്കയിലും ഓഗസ്‌റ്റ് സെപ്‌റ്റംബറില്‍ ഇന്തോനീഷ്യയിലും ഒക്‌ടോബര്‍ നവംമ്പറില്‍ ബ്രസീലിലും വിളവെടുപ്പ് കാലമാണ്.
വിളവെടുപ്പ് കാലയളവില്‍ വലിയ തോതില്‍ ഇറക്കുമതി വന്നാല്‍ വില ഇടി യാനുള്ള സാധത ഏറെയാണ്. ഉല്‍പാദന രാജ്യങ്ങളില്‍ വില കുറവ് ബ്രസീല്‍ മുളകിനാണ്. ബ്രസീല്‍ മുളകില്‍ സാല്‍മനോണയെന്ന വിഷാംശം കലര്‍ന്ന ബാക്‌ടീരിയുള്ളതു കൊണ്ട് മറ്റ് രാജ്യങ്ങള്‍ ബ്രസീല്‍ മുളക് വാങ്ങുന്നില്ല. നേരത്തെ അണുവിമുക്‌തമാക്കി അമേരിക്ക വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാങ്ങുന്നില്ല. പുക കൊടുത്ത് കൂടുതല്‍ കറുത്ത നിറമാക്കി ബ്രസീല്‍ മുളക് ഇന്ത്യയിലെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കിറങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഇറക്കുമതിക്കാരായ എക്‌സ്‌പോര്‍ട്ട്, ഓറിയന്റല്‍ യൂണിറ്റ് കാരാണെന്നു പറയുന്നുണ്ട്. ഇത് കര്‍ഷകരിലും വ്യാപാരികളിലും ഏറെ ആശങ്ക ഉളവാക്കി. ബ്രസീല്‍ മുളകിന്റെ ഇറക്കുമതി അന്വേഷിക്കണമെന്ന് വ്യാപരികളും കര്‍ഷകരും ഒന്നടങ്കം ആവശ്യപ്പെട്ടു. ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, കസ്‌റ്റംസ്. സപൈസസ് ബോര്‍ഡ് തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനങ്ങളാണ് അമ്പേഷണം നടത്തേണ്ടതെന്ന് കയറ്റുമതിക്കാര്‍. വാരാന്ത്യവില കൊച്ചി ഗാര്‍ബിള്‍ഡ് മുളക് കിലോ 719 രൂപ പുതിയ മുളക് 689 രൂപ.
'പൊന്നുമോന്‍'
സ്വര്‍ണം
പോയവാരം സ്വര്‍ണം പവന് 6040 രൂപ കൂടിയതോടെ സ്വര്‍ണം ലക്ഷപ്രഭുവായി!. പവന് 98,400 രൂപയില്‍ വിറ്റ് നിര്‍ത്തിയത് വാരാന്ത്യം 10,4440 രൂപയില്‍ സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കലെത്തി. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് 122 ഡോളര്‍ കുടിയതോടെ രാജ്യാന്തര വില ഔണ്‍സിന് 4532 ഡോളറില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലായി. കഴിഞ്ഞ 23 നാണ് പവന് 10,1600 രൂപയില്‍ സ്വര്‍ണം ലക്ഷം കടന്നത്. തുടര്‍ന്നു കഴിഞ്ഞ വാരാന്ത്യംവരെ ആഗോള തലത്തില്‍ വില വര്‍ധനവായിരുന്നു
24 കാരറ്റ് പവന് 11,2980 രൂപയിലും 18 കാരറ്റ് 84740 രൂപയിലും റെക്കോഡ് വിലയായിരുന്നു. വിനിമയ നിരക്കില്‍ രൂപയ്‌ക്ക് കഴിഞ്ഞ വാരം 19 പൈസഷ്‌ടമായി. രൂപ 89.74 ആയി ഇടിഞ്ഞു.
വില്‍പ്പനക്ക് റബര്‍ വരവ് കുറഞ്ഞ തോടെ ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി.
വില 'ചൊരുത്തി'
റബര്‍
വന്‍കിട ടയര്‍ കമ്പനികള്‍ ആര്‍.എസ്.എസ്‌്-4 കിലോ ഒരു രൂപയും ചെറുകിട ടയര്‍ കമ്പനികള്‍ ആര്‍.എസ്സ് എസ്സ്-5 രണ്ട് രൂപയും വില ഉയര്‍ത്തി വാങ്ങി. ഉല്‍പാദനം കുറഞ്ഞതോടെ വില്‍പ്പനക്ക് റബര്‍ വരവ് വലിയ തോതില്‍ കുറവായിരുന്നു.
രാജ്യാന്തരവില ഉയര്‍ന്നിരിക്കെ ആഭ്യന്തര വില കിലോ 200 രൂപ കടക്കേണ്ട സാഹചര്യത്തിലാണ് ടയര്‍ കമ്പനികള്‍ ചെറിയതോതില്‍ വില ഉയര്‍ത്തിയതെന്ന് കര്‍ഷകര്‍. ഇപ്പോള്‍ ഉല്‍പാദനം കുറവാണ്. വേനല്‍ മഴ കിട്ടണം.
ഇല കിളിര്‍ത്ത് തുടങ്ങും ഏപ്രില്‍ മേയ് മാസങ്ങളിലെ വേനല്‍ മഴയാണ് കര്‍ഷകരുടെ പ്രതീക്ഷ. ചൈന അവധിവില 194 രൂപയില്‍നിന്ന് 201, ടോക്കിയൊ 186 ല്‍ നിന്ന് 191, തയാര്‍ നിരക്കില്‍ ബാങ്കോക്ക് 191 ല്‍ നിന്ന് 192 രൂപയായും വില ഉയര്‍ത്തി. കൊച്ചി ആര്‍ എസ്സ് എസ്സ്-4 കിലോ 184 രൂപ ആര്‍എസ്.എസ-5 181 രൂപ
വെളിച്ചെണ്ണയെ
വില 'തേച്ചു'
ഡിമാന്റ് കുറഞ്ഞതോടെ സര്‍ക്കാരിന്റെ കേരവെളിച്ചെണ്ണ ഉള്‍പ്പടെ സംസ്‌ഥാനത്ത് വെളിച്ചെണ്ണ കൊപ്ര വില കുറഞ്ഞു. കൊച്ചയില്‍ വെളിച്ചെണ്ണ ലിറ്ററിനു 6 രൂപയും കൊപ്ര കിലോ 4 രൂപയും തൃശൂര്‍ കോഴിക്കോട് യഥാക്രമം വെളിച്ചെണ്ണ രണ്ട് രൂപയും കൊപ്ര ഒരു രൂപയുമാണ് വില കുറഞ്ഞത്.
കൊച്ചന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് സംസ്‌ഥാനത്ത് വെളിച്ചെണ്ണ കൊപ്ര കുറഞ്ഞ വില രേഖപ്പടുത്തിയത്. കൊച്ചി വെളിച്ചെണ്ണ ലിറ്ററിന് 313 രൂപ കൊപ്ര തെളിവ് കിലോ 189 രൂപ ഓടെ 187 രൂപ .
തൃശൂര്‍ വെളിച്ചെണ്ണ 318 രൂപ കൊപ്ര 190 രൂപ കോഴിക്കോട് വെളിച്ചെണ്ണ 331 രൂപ കൊ പ്ര194 രൂപ. കൊച്ചിയില്‍ കഴിഞ്ഞ വാരം34000 ലിറ്റര്‍ വെളിച്ചെണ്ണ വില്‍പ്പനക്കെത്തി. കാങ്കയം മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ കിലോ അഞ്ച് രൂപ കുറഞ്ഞു ലിറ്ററിന് 225 രൂപ. കൊ പ്രകിലോ രണ്ട് രൂപ വില കൂടി കൊപ്ര കിലോ 164 രൂപ.