-->
കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന് പ്രമുഖ ബ്രാന്‍ഡുകള്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും ഫെഡറല്‍ ബാങ്കാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.
മാരത്തണ്‍ നാലാം പതിപ്പ് ഫെബ്രുവരി 8-ന് കൊച്ചിയില്‍ നടക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്. ആസ്‌റ്റര്‍ മെഡ്‌സിറ്റിയാണ് ഇത്തവണയും മെഡിക്കല്‍ പാര്‍ട്‌ണര്‍. ഇഞ്ചിയോണ്‍ കിയ രണ്ടാം വര്‍ഷവും ലീഡ് കാര്‍ പാര്‍ട്‌ണറായി മാരത്തണിനൊപ്പമുണ്ട്.ടൈഗര്‍ ബാം പെയ്‌ന്‍ റിലീഫ് പാര്‍ട്‌ണറായും, അതിഥി സേവന രംഗത്തെ മികവുമായി മാരിയറ്റ് കൊച്ചി ഹോസ്‌പിറ്റാലിറ്റി പാര്‍ട്‌ണറായും സഹകരിക്കും. താരങ്ങള്‍ക്ക് ഊര്‍ജ്‌ജമേകാന്‍ നോ സീക്രട്ട്‌സ് ആണ് എനര്‍ജി പാര്‍ട്‌ണര്‍.യൂണിവേഴ്‌സിറ്റി പാര്‍ട്‌ണറായി വിദ്യാഭ്യാസ മേഖലയിലെ കരുത്തുറ്റ സാന്നിധ്യമായ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി എത്തും.