-->
കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ നേത്യത്വത്തില്‍ സംസ്‌ഥാനത്തുടനീളം നടക്കുന്ന ക്രിസ്‌മസ്-പുതുവത്സര വിപണി പൊതുജന പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമാകുന്നു.
കഴിഞ്ഞ 22ന് ആരംഭിച്ച വിപണിയില്‍ 4 ദിവസം കൊണ്ടുതന്നെ 3 കോടി രൂപയുടെ കച്ചവടം നടന്നു. 170 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന വിപണി ഇതിനകം തന്നെ 50,000ത്തോളം ആളുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പൊതുവിപണിയില്‍ നിന്ന് 15% മുതല്‍40% വരെ വിലക്കുറവോടു കൂടിയാണ് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിവരുന്നത്. സബ്‌സിഡി ഇനങ്ങളുടെ വില്‍പനവില താഴെ പറയുന്നു. ജയ അരി 33.00, കുറുവ അരി 33.00, കുത്തരി 33.00, പച്ചരി 29.00, പഞ്ചസാര 34.65, ചെറുപയര്‍ 85.00, വന്‍കടല 63.00, ഉഴുന്ന് 87.00, വന്‍ പയര്‍ 68.00, തുവരപരിപ്പ് 85.00, മുളക് 136.50, മല്ലി അരക്കിലോ 40.95, വെളിച്ചെണ്ണ 500 ഗ്രാം 147 രൂപ.