-->
മട്ടാഞ്ചേരി: സംസ്‌ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്നലെ രാവിലെ ഗ്രാമിന് 110 രൂപ കൂടിയിരുന്നു. വൈകിട്ട് അഞ്ചോടെ വീണ്ടും 110 രൂപ വര്‍ധിച്ചു. ഇതോടെ ഇന്നലെ 220 രൂപ വര്‍ധിച്ചു ഗ്രാമിനു വില 13,055 രൂപയായി. ആദ്യമായാണ് ഗ്രാമിനു വില 13,000 രൂപ ഭേദിച്ചത്. പവനു വില 1,760 രൂപ വര്‍ധിച്ച് 1,04,440 രൂപയിലുമെത്തി.
18 കാരറ്റ് സ്വര്‍ണവില വൈകിട്ട് ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 10,830 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 260 രൂപയിലെത്തി.
അതേസമയം, ഒരു വിഭാഗം വ്യാപാരികള്‍മാത്രമാണ് വില കൂട്ടിയത്. മറ്റുള്ളവര്‍ 22 കാരറ്റ്, 18 കാരറ്റ്, വെള്ളി എന്നിവയ്‌ക്കു രാവിലത്തെ വിലതന്നെ നിലനിര്‍ത്തി. 24 കാരറ്റ് സ്വര്‍ണവില പവന് 960 രൂപ കൂടി. പവന് വില 1,12,980 രൂപ.
വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 89.91ല്‍നിന്ന് 89.81 ആയി മെച്ചപ്പെട്ടു.