-->
കോട്ടയം: റബര്‍പാല്‍ ഉപയോഗിച്ചു പെയിന്റ് നിര്‍മിക്കുന്ന സാങ്കേതികവിദ്യയുമായി റബര്‍ ബോര്‍ഡ്. റബര്‍ ഗവേഷണകേന്ദ്രത്തിലെ റബര്‍ പ്രോഡക്‌ട്‌സ് ഇന്‍ക്യുബേഷന്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കേരള പെയിന്റ്‌സ് ഇന്‍ഡസ്‌ട്രീസ് ൈപ്രവറ്റ് ലിമിറ്റഡിനു കൈമാറി. ചടങ്ങ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു.
പ്രകൃതിദത്ത റബറില്‍ നിന്നു പരിസ്‌ഥിതി സൗഹൃദമായ പെയിന്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കൈമാറുന്നതു ചരിത്രപരമെന്നു മന്ത്രി ഉദ്‌ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. റബര്‍ഗവേഷണകേന്ദ്രത്തിലെ റബര്‍ പ്രോഡക്‌റ്റ്‌സ് ഇന്‍ക്യുബേഷന്‍ സെന്റര്‍ വഴി വാണിജ്യ ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നതിനു വേണ്ട എല്ലാവിധ സഹായങ്ങളും റബര്‍ബോര്‍ഡ് നല്‍കിവരുന്നുണ്ടെന്നു ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ എം. വസന്തഗേശന്‍ കെ.വി. ദയാല്‍, ഡോ. ദേബബ്രത റായ്,ഡോ. ഷേറ മാത്യു, മിഥുന്‍ പി. പുല്ലുമേട്ടേല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.