Friday, March 13, 2026 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 08.30 PM

ഉത്സവം കണ്ട് അച്ഛനൊപ്പം സ്‌കൂട്ടറിൽ മടങ്ങുമ്പോൾ അപകടം; കാറിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്‌ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.
cherpu, death

തൃശൂർ ചേർപ്പിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്‌ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം. തൃപ്പൂണിത്തുറ ഭവൻസ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു.

ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്‌ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Ads by Google
Ads by Google
TRENDING NOW