Thursday, March 12, 2026 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 02.35 PM

ഫിറ്റ്-ആൻഡ്-ഫ്ലെയർ സിലൗറ്റും ടൈ-അപ്പ് നെക്ക്‌ലൈനുമുള്ള സിൽക്ക് ജോർജറ്റ് കോസ്മിക് ഷിഫ്റ്റ് ഔട്ട്ഫിറ്റില്‍ ക്ലാസി ലുക്കില്‍ പാര്‍വ്വതി തിരുവോത്ത്; ചിത്രങ്ങള്‍ തരംഗം

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നതിന്റെ ഉദാഹരണമാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ കോസ്മിക് ഷിഫ്റ്റ്‌ ഔട്ട്‌ഫിറ്റിൽ എലഗന്റ് ലുക്കിൽ തിളങ്ങുകയാണ് താരം.
Parvathy Thiruvoth
Parvathy Thiruvothu (Image Source: Instagram)

അഭിനയമികവ് കൊണ്ടും സാമൂഹിക വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകൾ കൊണ്ടും എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് പാര്‍വ്വതി തിരുവോത്ത്. 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം നോട്ട് ബുക്ക് എന്ന സിനിമയിലൂടെയാണ് മലയാള സിനിമാസ്വാദകർക്ക് സുപരിചിതയായി മാറിയത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്ഥാനം പിടിച്ച താരം ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് അടക്കമുള്ള ഭാഷാ സിനിമകളിൽ നായികയായി എത്തി. ഒട്ടനവധി മികച്ച കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകനിരൂപക പ്രശംസ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഗ്ലാമര്‍ ചിത്രങ്ങളടക്കം അതിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ ക്ലാസി ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് പാര്‍വ്വതി. ‘‘എല്ലാവർക്കും ആഘോഷിക്കാൻ വളരെ സന്തോഷകരമായ ഒരു ദിവസം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പാര്‍വ്വതി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
വെന്‍കട്ട് ഗോഡാമ്ന്‍ ഡിസൈനേഴ്സിന്റെ സിൽക്ക് ജോർജറ്റിൽ നിന്നുള്ള കോസ്മിക് ഷിഫ്റ്റ് ഡ്രസാണ് താരം ധരിച്ചിരിക്കുന്നത്. മൃദുവായ ഫിറ്റ്-ആൻഡ്-ഫ്ലെയർ സിലൗറ്റും ടൈ-അപ്പ് നെക്ക്‌ലൈൻ, സ്കള്‍പ്പ്റ്റഡ് കപ്പുകൾ, ഒഴുകുന്ന സ്ലിറ്റ് സ്കർട്ട് എന്നിവയാണ് ഈ ഔട്ട്ഫിറ്റിന്റെ ആകര്‍ഷണീയത. കൈകൊണ്ട് ചെയ്ത കോസ്മിക് സ്വിർലും സെലസ്റ്റിയൽ പ്രിന്റും ഓരോ മടക്കിലും ട്രെയ്‌സ് ചെയ്യുന്നു. കാലാതീതമായ ഈ ഔട്ട്ഫിറ്റില്‍ മോഡേണ്‍ ട്രഡീഷണല്‍ ലുക്കിലാണ് താരം തിളങ്ങുന്നത്.

Ads by Google
Friday 26 Dec 2025 02.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW