Saturday, March 14, 2026 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 02.13 PM

ചിക് ബോ ഡീറ്റൈയിലിംഗ് കോർസെറ്റും,കാന്‍കാന്‍ സ്ട്രക്ച്ചര്‍ ഫ്ലേർഡ് സ്കർട്ടും ധരിച്ച് ഗ്ലാമറസ്സായി പാര്‍വ്വതി തിരുവോത്ത്; സെക്സി ലുക്കില്‍ 2026 നെ വരവേറ്റ് താരം

ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുള്ള താരമാണ് പാര്‍വ്വതി തിരുവോത്ത്. ഇപ്പോഴിതാ ബ്ലൂ സാറ്റിന്‍ ഡ്രസ്സില്‍ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Parvathy Thiruvothu
Parvathy Thiruvothu (Image Source: Instagram)

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് പാര്‍വ്വതി തിരു​വോത്ത്. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്ത താരത്തിന് ബ്രേക്ക്ത്രൂ കഥാപാത്രമായി മാറിയത് മാരി എന്ന തമിഴ് സിനിമയിലേതാണ്. പിന്നീടിങ്ങോട്ട് താരത്തിന് കിട്ടിയതത്രയും മികച്ച കഥാപാത്രങ്ങളാണ്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരം തമിഴിലും ബോളിവുഡിലുമടക്കം തിളങ്ങിയിട്ടുണ്ട്. സ്ത്രീ ശക്തമായ കഥാപാത്രങ്ങളാണ് താരം കൂടുതലായും തിരഞ്ഞെടുക്കാറുള്ളത്. അഭിനയത്തിനു പുറമേ സിനിമാമേഖലയിലെ ലിംഗസമത്വത്തിനുവേണ്ടി തുറന്ന് വാദിക്കുന്നയാളും വിമൻ ഇൻ സിനിമാ കളക്ടീവിന്റെ സ്ഥാപക അംഗവുമാണ്. തന്റെ നിലപാടുകള്‍ പലപ്പോഴും പാര്‍വ്വതി വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ബോള്‍ഡായ ഡ്രസ്സിംഗിലൂടെയും എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഓഫ് ഷോള്‍ഡര്‍ ഫ്ലെയേര്‍ഡ് സാറ്റിന്‍ ഡ്രസ്സിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ‘‘ഇതാ നിന്നെ നോക്കുന്നു, ഡെലീഷ്യസ് 2026... ലെറ്റ്സ് ഡാന്‍സ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പാര്‍വ്വതി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. വെൻകട്ട് ഗോഡ്ഡാമൻ ഡിസൈനേഴ്സിന്റെ ഡേലുലു കളക്ഷന്‍സില്‍ നിന്നുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. കാന്‍കാന്‍ സ്ട്രക്ച്ചറുള്ള പാനൽ ചെയ്ത ഫ്ലേർഡ് സ്കർട്ടാണ് ഈ ഔട്ട്ഫിറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീയുടെ മുഖം പ്രിന്റ് ചെയ്ത ഈ ബ്ലൂ ഡ്രസ്സില്‍ ചിക് ബോ ഡീറ്റൈയിലിംഗുള്ള കോർസെറ്റുമുണ്ട്. സെക്സി ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ തരംഗമാകുകയാണ്.

Ads by Google
Friday 02 Jan 2026 02.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW