-->
മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് പേര്‍ളി മാണി. അവതാരക, അഭിനേത്രി, യൂട്യൂബര്‍ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി തന്റെ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന പേര്‍ളിയുടെ യൂട്യൂബ് ചാനലിനും ആരാധകര്‍ ഏറെയാണ്. തന്റെ ചാനലിലെ സെലിബ്രിറ്റി ഇന്റര്‍വ്യൂകളിലൂടെയും പേര്‍ളി പലപ്പോഴും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ച് ഒരുമിച്ച് ജീവിതം തുടങ്ങിയവരാണ് ശ്രീനിഷും പേര്‍ളിയും.
പേര്‍ളിയുടെ കരിയറില്‍ ഏറ്റവും വലിയ പിന്തുണ നടന്‍ കൂടിയായ ശ്രീനിഷാണ്. വിവാഹശേഷം പേളി മാണി പ്രൊഡക്ഷൻസ് എന്ന പേളിയുടെ നിർമാണ കമ്പനിയും അവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുമായി തിരക്കിലാണ് പേളിയും ശ്രീനിഷും.
സോഷ്യല്‍ മീഡിയയിലൂടെ പേര്‍ളി പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്. പേര്‍ളിയുടെ ചിത്രങ്ങള്‍ മാത്രമല്ല മക്കളായ നിളയുടെയും നിതാരയുടെയും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്.
ഇപ്പോഴിതാ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ് പേര്‍ളി മാണി. മെറൂണ്‍ ഷെയ്ഡിലുള്ള ഔട്ട്ഫിറ്റുകളിലാണ് പേര്‍ളിയും മക്കളും ചിത്രങ്ങളില്‍ തിളങ്ങുന്നത്, ശ്രീനിഷാകട്ടെ ബ്ലാക്ക് സ്യൂട്ടിലും. സ്ലീവ്ലെസ് ഗൗണില്‍ അതിസുന്ദരിയായി പേര്‍ളിയും, ഫ്രോക്കുകളില്‍ നിളയും നിതാരയും ക്യൂട്ടായും തിളങ്ങുന്നു. ‘‘ക്രിസ്മസിന് എനിക്ക് വേണ്ടതെല്ലാം... ഇതാ....സ്നേഹത്തിൽ പൊതിഞ്ഞ്, ചിരികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
‘ശ്രീനിഷ് കുടുംബത്തിൽ’ നിന്ന് നിങ്ങൾക്ക് ക്രിസ്മസ് ആശംസകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പേര്‍ളി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി ആരാധകര്‍ സ്നേഹത്തില്‍ ചാലിച്ച ആശംസകളും കുറിക്കുന്നുണ്ട്.