Friday, March 13, 2026 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 11.42 AM

' ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ' ; സന്തോഷം പങ്കുവച്ച് ബിനീഷ് ബാസ്റ്റിന്‍

shared, in
photo-www.instagram.com/bineeshbastin/

മനസ്സമ്മതം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍. അടൂര്‍ സ്വദേശിനി താരയാണ് വധു.' ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ.. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം. പ്രണയത്താല്‍ ബന്ധിക്കപ്പെട്ടവര്‍, വിധിയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍- ഞങ്ങള്‍ വിവാഹിതരാകുന്നു', എന്നാണ് മനസ്സമതത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ബിനീഷ് ബാസ്റ്റിന്‍ കുറിച്ചത്.

പത്ത് വര്‍ഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. എയ്ഞ്ചല്‍ ജോണ്‍, പോക്കിരിരാജ, അണ്ണന്‍ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചര്‍, കൊരട്ടി പട്ടണം റെയില്‍വേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിള്‍ ബാരല്‍, തെരി, കാട്ടുമാക്കാന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ബിനീഷ് ശ്രദ്ധ നേടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW