-->
മട്ടാഞ്ചേരി: സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 1,01,880 രൂപ എന്ന പുതിയ റെക്കോഡ് വിലയിലെത്തി.
രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം) 4497 ഡോളറായി ഉയര്‍ന്നതോടെയാണ് ആഭ്യന്തരവില ഉയര്‍ന്നത്.
24 കാരറ്റ് പവന് 310 രൂപ കൂടി പവന് 1,11,140 രൂപ. 18 കാരറ്റ് പവന് 230 രൂപ കൂടി പവന് 81,340 രൂപ.
വെള്ളി ഗ്രാമിന് പത്ത് രൂപ കൂടി ഗ്രാമിന് 244 രൂപ വിനിമയ നിരക്കില്‍ രൂപ 89.60ല്‍ നിന്ന് 89.74 ആയി ഇടിഞ്ഞു.