Thursday, March 12, 2026 Last Updated 41 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.46 AM

ൈബ്രഡ്‌സ്‌ ഓഫ്‌ മഹാറാണി വെഡ്‌ഡിങ്‌ ഫെസ്‌റ്റിവലിന്‌ തൊടുപുഴയില്‍ തുടക്കം

uploads/news/2025/12/817559/25b1.jpg

തൊടുപുഴ: പുതുതലമുറയിലെ വധൂവരന്മാര്‍ക്കുള്ള ഏറ്റവും പുതിയ കളക്ഷനുകളുമായി ൈബ്രഡ്‌സ്‌ ഓഫ്‌ മഹാറാണി വെഡ്‌ഡിങ്‌ ഫെസ്‌റ്റിവല്‍- 2026ന്‌ തൊടുപുഴയില്‍ തുടക്കമായി. പുതിയ കാലത്തിന്റെ ഫാഷനും നിറങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുയോജ്യമായ തരത്തില്‍ ഇന്ത്യ ഒട്ടാകെയുള്ള വിവിധ ഫാഷന്‍ ഡിസൈനേഴ്‌സിന്റെയും ഫാഷന്‍ ൈബ്രഡല്‍ എക്‌സ്‌പര്‍ട്ടുകളുടെയും തെരഞ്ഞെടുത്ത ൈബ്രഡല്‍ ആന്‍ഡ്‌ ഗ്രൂമ്‌സ്‌ കളക്ഷന്‍സ്‌ അവതരിപ്പിച്ചു കൊണ്ടാണ്‌ മഹാറാണി വെഡ്‌ഡിംങ്‌ കളക്ഷന്‍സ്‌ ൈബ്രഡ്‌ ഓഫ്‌ മഹാറാണി- 2026 തുടക്കം കുറിച്ചത്‌.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായ ഹരി ആനന്ദ്‌, മിസ്‌ യൂണിവേഴ്‌സ്‌ ഇന്ത്യ വിന്നര്‍ വംശി ഉദയ്‌ എന്നിവര്‍ ചേര്‍ന്ന്‌ ൈബ്രഡ്‌ ഓഫ്‌ മഹാറാണി - 2026 ലോഞ്ച്‌ ചെയ്‌തു. ഏറ്റവും പുതിയ ലെഹെങ്കകള്‍ അവതരിപ്പിക്കുന്ന പുതിയ സാവരിയ കളക്ഷന്‍സ്‌ വംശി ഉദയും ഏറ്റവും പുതിയ ഷെര്‍വാണികള്‍ അവതരിപ്പിക്കുന്ന പുതിയ സത്‌ രംഗ്‌ കളക്ഷന്‍ ഹരി ആനന്ദും ലോഞ്ച്‌ ചെയ്‌തു. ഇന്ത്യയിലെ തന്നെ ഏറ്റവും ടോപ്പായ 12 ഫാഷന്‍ മോഡലുകള്‍ അണിനിരന്ന സാവരിയ, സത്‌രംഗ്‌ കളക്ഷന്‍- ഷോ കേസ്‌ ചെയ്‌ത ൈബ്രഡല്‍ ഫാഷന്‍ ഷോയും അരങ്ങേറി. ൈബ്രഡല്‍ ഷോയോടനുബന്ധിച്ചു നടത്തിയ മ്യൂസിക്കല്‍ നൈറ്റും കാണികള്‍ക്ക്‌ വേറിട്ട അനുഭവമായി. കാഞ്ചിപുരം, ബനാറസി, ലെഹെന്‍ഗാസ്‌, ഷെര്‍വാണീസ്‌റ്റ്‌ സ്യൂട്ട്‌സ്‌, ഗൗണ്‍സ്‌ തുടങ്ങിയ എല്ലാത്തരം വെഡ്‌ഡിംങ്‌ കളക്ഷനുകളുടെയും ഏറ്റവും പുതിയ കളക്ഷനുകളാണ്‌ മഹാറാണിയില്‍ ഒരുക്കിയിരിക്കുന്നത്‌. ഉപഭോക്‌താവിന്റെ മനസറിഞ്ഞുള്ള പ്രോഡക്‌ട്‌ സെലക്ഷന്‍, ന്യായമായ വില, ഉപഭോക്‌താവിന്‌ പൂര്‍ണതൃപ്‌തി നല്‍കുന്ന കസ്‌റ്റമര്‍ സര്‍വീസ്‌ ഈ മൂന്നു കാര്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിച്ചതിനാലാണ്‌ മഹാറാണി വെഡ്‌ഡിംങ്‌ കളക്ഷന്‍സിനെ ചുരുങ്ങിയ കാലം കൊണ്ട്‌ കേരളത്തിലെ തന്നെ ഏറ്റവും നല്ല വെഡ്‌ഡിങ്‌ ഡെസ്‌റ്റിനേഷനാക്കി മാറ്റിയതെന്ന്‌ ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിങ്‌ ഡയറക്‌ടര്‍ വി.എ. റിയാസ്‌ അറിയിച്ചു.

Ads by Google
Thursday 25 Dec 2025 02.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW