Thursday, March 12, 2026 Last Updated 40 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.46 AM

ക്രെഡായ്‌ നാഷണല്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ വര്‍മ്മാ ഹോംസിന്‌

കൊച്ചി: ക്രെഡായ്‌ നാഷണല്‍ റിയല്‍ എസ്‌റ്റേറ്റ്‌ എക്‌സലന്‍സ്‌ അവാര്‍ഡിന്റെ ഒന്നാം പതിപ്പില്‍ എമര്‍ജിങ്‌ ഡെവലപ്പര്‍ വിഭാഗത്തില്‍ വര്‍മ്മാ ഹോംസ്‌ റണ്ണര്‍ അപ്പ്‌ സ്‌ഥാനം കരസ്‌ഥമാക്കി. രാജ്യത്തെ 500 ഡവലപ്പര്‍മാരുടെ 800 ല്‍ ഏറെ പദ്ധതികളാണ്‌ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ മാറ്റുരച്ചത്‌.
റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്ത്‌ വര്‍മ്മാ ഹോംസ്‌ പാലിക്കുന്ന ഗുണനിലവാരം, രൂപകല്‌പനാ മികവ്‌, കാര്യക്ഷമത എന്നിവ വിലയിരുത്തിയാണ്‌ ഈ അവാര്‍ഡ്‌.
ഉപഭോക്‌തൃ താല്‌പര്യം മുന്‍നിറുത്തി കൂടുതല്‍ പ്രതിബദ്ധതയോടെ മുന്നേറാന്‍ ഈ അവാര്‍ഡ്‌ നേട്ടം പ്രചോദനമാകുമെന്ന്‌ വര്‍മ്മാ ഹോംസ്‌ മാനേജിങ്‌ ഡയറക്‌ടര്‍ കെ. അനില്‍ വര്‍മ്മ അഭിപ്രായപ്പെട്ടു.

Ads by Google
Thursday 25 Dec 2025 02.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW