Thursday, March 12, 2026 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 01.16 PM

‘9-ാം ക്ലാസില്‍ വാങ്ങിയ ജിമുക്കി കമ്മല്‍, അവ ഇപ്പോഴുണ്ട്; പക്ഷേ അന്നെന്റെ ചെവി കുത്തിയിട്ടില്ല...’ ത്രോബാക്ക് ചിത്രങ്ങളുമായി കനി കുസൃതി; എന്തൊരു ഭംഗിയെന്ന് കമന്റുകള്‍

uploads/news/2025/12/817496/Untitled-4.jpg
Kani Kusruthi (Image Source: Instagram)

മലയാള സിനിമയിൽ തന്റേതായ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്ന ചുരുക്കം നടിമാരിലൊരാളാണ് കനി കുസൃതി. കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അംഗീകാരം നേടിയ കനിക്ക് അതിലെ പ്രകടനത്തിന് നിരൂപക പ്രശംസ കിട്ടിയിരുന്നു. കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ കനി ബിരിയാണി എന്ന സിനിമയിലുടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഏറെ ചര്‍ച്ചയായ സിനിമയാണ് കനി കുസൃതി നായികയായ ബിരിയാണി. ചിത്രത്തില്‍ നായികയുടെ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നതായിരുന്നു പ്രധാന വിവാദങ്ങളില്‍ ഒന്ന്.
വിവാദങ്ങള്‍ ഒരു വഴിക്ക് നടന്നെങ്കിലും പിന്നീടും നിരവധി ശ്രദ്ധേയ സിനിമകളിൽ കനി അഭിനയിച്ചു. ഓൾ വി ഇമാജിൻ ആസ് ലെെറ്റ് എന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടി.
കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ മൈത്രേയൻ, ഡോക്ടറായ ജയശ്രീ എന്നിവരുടെ മകളാണ് കനി. കോ-ഹാബിറ്റേഷൻ എന്ന വാക്ക് മലയാളികൾക്ക് ഒട്ടും തന്നെ പരിചിതമല്ലാതിരുന്ന കാലത്ത് വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചു വിപ്ലവം സൃഷ്ടിച്ച പൊതു പ്രവർത്തകനായ മൈത്രേയന്റെയും ഡോക്ടർ ജയശ്രീയുടെയും മകളായ കന, തിയേറ്റർ ആർട്ടിസ്റ്റ്, ചലച്ചിത്ര നടി എന്നിങ്ങനെയുള്ള കലാ ലോകത്താണ് ജീവിക്കുന്നത്. ഒരു പെൺകുട്ടിക്ക് സ്വപ്നം കാണാനാവാത്ത സ്വാതന്ത്ര്യത്തിലാണ് കനിയെ ഇവര്‍ രണ്ടാളും വളര്‍ത്തിയത്. അച്ഛനെയും അമ്മയെയും പേര് വിളിക്കുന്ന കനിയെ എന്നും അതിശയത്തോടെയാണ് ആളുകള്‍ കണ്ടറിഞ്ഞത്. വളരെ ബോള്‍ഡായ ഫോട്ടോഷൂട്ടുകളടക്കം ചെയ്തിട്ടുള്ള കനി സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നാടന്‍ തനിമയുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് കനി കുസൃതി. പൂ വേണോ എന്ന പാട്ട് പാടാന്‍ മൈത്രേയനോട് പറയുമ്പോള്‍ ഇതാണ് വേണ്ടതെന്ന് കുറിക്കുകയാണ് കനി.
‘‘ഒരു പതിറ്റാണ്ടിലേറെ മുമ്പ് മൈത്രേയൻ എടുത്തത്, ‘പൂ വേണോ...പൂ വേണോ’ എന്ന പാട്ട് പാടാൻ പറയുമ്പോൾ ഇതാണ് എനിക്ക് വേണ്ടത്, മറ്റൊന്ന് അല്ല... ഞാൻ 9-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ വാങ്ങിയ ജിമുക്കി കമ്മൽ, പക്ഷേ ആ സമയത്ത് എന്റെ ചെവി കുത്തിയിട്ടില്ല. ഇപ്പോഴും അവ ഉണ്ട്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കനി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രത്തിനു താഴെ റിമ കല്ലിങ്കല്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരടക്കം നിരവധി സ്നേഹം നിറഞ്ഞ ഇമോജികള്‍ പങ്കുവച്ചിട്ടുണ്ട്. ‘എന്തൊരു ഭംഗിയാ കാണാന്‍...’ എന്നാണ് കമന്റുകളില്‍ കൂടുതലും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW