Saturday, March 14, 2026 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 09.33 AM

മനോഹരമായ ഒരു ജീവിതം നമുക്കെല്ലാവർക്കുമുണ്ട്; നാല്‍പതാം പിറന്നാളിന് കുറിപ്പുമായി നടി കനി കുസൃതി

kani-kusruti
photo-www.instagram.com/kantari_kanmani/

നാല്‍പതാം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നന്ദി പറഞ്ഞ് നടി കനി കുസൃതി. ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന പതിവില്ലെങ്കിലും തനിക്ക് ആശംസ നേര്‍ന്നവര്‍ക്കും തന്റെ ജന്മദിനം മറന്നവര്‍ക്കും നന്ദി എന്ന് കനി കുറിച്ചു. തന്നെ കനി കുസൃതി എന്ന വ്യക്തിയായി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്കും തന്റെ സുഹുത്തുക്കള്‍ക്കും ആത്മാര്‍ഥമായ നന്ദി രേഖപ്പെടുത്തുന്നു എന്ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സെപ്റ്റംബര്‍ 12 ന് എനിക്ക് 40 വയസ്സായി. ഈ ജീവിതയാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും , മറക്കാനും, കാലിടറാനും, നൃത്തം ചെയ്യാനും കഴിയുന്നതില്‍ ഞാന്‍ വളരെയധികം നന്ദിയുളളവളവണ്.

ഇന്നത്തെ ഞാന്‍ ആയി എന്നെ വളര്‍ത്തിയതിന് എനെറ അച്ഛനും അമ്മയ്ക്കും, എന്റെ ജീവിതം പങ്കിടുന്നവര്‍ക്കും, ജീവിതയാത്രയില്‍ എന്നോടൊപ്പം സഞ്ചരിക്കുന്ന സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സ്‌നേഹവും ദയയും സഹനവും എന്റെ ജീവിതം ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സമ്പന്നമാക്കി. എന്റെ സുഹൃത്തുക്കളാണ് ശരിക്കും എന്റെ കുടുംബം.

ഞാന ജന്മദിനങ്ങള്‍ ആമഘാഷിക്കാറില്ല എങ്കിലും എനിക്ക് ആശംസകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി. മറന്നുപോയവര്‍ക്കും നന്ദി, കാരണം അതൊന്നും ഒരു വിഷയമേയല്ല. മനോഹരമായ ഒരു ജീവിതം നമുക്കെല്ലാവര്‍ക്കുമുണ്ട് എന്നതും നിങ്ങളെ കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യമുണ്ടായി എന്നതുമാണ് പ്രധാനം. നിങ്ങള്‍ ഇവിടെ ഉളളതിന് നന്ദി കനി കുസൃതി കുറിച്ചു.

2009 ൽ പുറത്തിറങ്ങിയ 'കേരള കഫേ' എന്ന ചിത്രത്തിലൂടെയാണ് കനി മലയാള സിനിമയിലേക്ക് എത്തുന്നത്. അതിനുശേഷം, 'കോക്ടെയിൽ', 'കർമ്മയോഗി', 'ശിഖാമണി' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2017-ൽ പുറത്തിറങ്ങിയ 'മാൻഹോൾ' എന്ന ചിത്രത്തിലെ പ്രകടനം അവർക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തു.

2019-ൽ പുറത്തിറങ്ങിയ 'ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയം കനിയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിലെ ഖദീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2020-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവർക്ക് ലഭിച്ചു.

കഴിഞ്ഞവർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്ത ഓൾ വി ഇമാജിൻ ആൾ ലൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രവും കനിയുടെ ജീവിതത്തിലെ തിളക്കമാർന്ന നേട്ടമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW