-->
സ്വര്‍ണം ലക്ഷ്യം കണ്ടു. പവന് ഒരു ലക്ഷം രൂപ കടന്നു. ഇന്നലെ ഗ്രാമിന് 220 രൂപയും പവന് 1760 രൂപയും കൂടിയതോടെ ഗ്രാമിന് 12700 രൂപ. സ്വര്‍ണ വ്യാപാരത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം പവന് 1,01,600 രൂപയിലെത്തി. രാജ്യാന്തരവില സ്വര്‍ണം ഔണ്‍സിന് 4487 ഡോളര്‍ കടന്നിരിക്കയാണ്. നിക്ഷേപകരെ കൂടാതെ രാജ്യാന്തര തലത്തില്‍ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങി തുടങ്ങിയതും ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസേലയില്‍ ട്രംപ് യുദ്ധത്തിനായി ശ്രമം തുടരുന്നത് സ്വര്‍ണവില വീണ്ടും ഉയരാന്‍ ഇടയാക്കും.
ആഗോള തലത്തില്‍ വില ഉയര്‍ന്നതോടെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 240 രൂപയും പവന് 1920 രൂപയു കൂടി പവന് 110840 രൂപ. 18 കാരറ്റ് ഗ്രാമിന് 180 രൂ പയും പവന് 1 440 രൂപയും കൂടി പവന് 81140 രൂപ. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ആഭൃന്തര വില പവന് 93 20 രൂപയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പവന് 44800 രൂപയുമാണ് വില കൂടിയത്. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 89.67-ല്‍ നിന്ന് 89.60 ആയി മെച്ചപ്പെട്ടു. വെള്ളി ഗ്രാമിന് ഒരു രൂപ കൂടി ഗ്രാമിന് 234 രൂപ.