Thursday, March 12, 2026 Last Updated 59 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.16 AM

ലക്ഷം തൊട്ടു... തൊട്ടില്ല; സ്വര്‍ണം പവന്‌ 99,840 രൂപ

uploads/news/2025/12/817319/1.jpg

മട്ടാഞ്ചേരി: സ്വര്‍ണ വില പവന്‌ ഒരു ലക്ഷത്തിലെത്താന്‍ 160 രൂപയുടെ കുറവ്‌. ഇന്നലെ രണ്ടു തവണകളിലായി 1440 രൂപ വര്‍ധിച്ച്‌ പവന്‍ വില 99,840 രൂപയിലെത്തി.
രാവിലെ 800 രൂപയും ഉച്ചകഴിഞ്ഞ്‌ 640 രൂപയും. ഒരു മാസത്തിനിടെ സ്വര്‍ണം പവന്‌ ആഭ്യന്തര വില 7560 രൂപയാണ്‌ കൂടിയത്‌. ഒരു വര്‍ഷത്തിനിടെ 43,040 രൂപയും. അമേരിക്കന്‍ കേന്ദ്ര ബാങ്ക്‌ ഫെഡറല്‍ റിസര്‍വ്‌ നിക്ഷേപകരുടെ പലിശ നിരക്ക്‌ കുറച്ചതിന്റെ പ്രതികരണം സ്വര്‍ണത്തെ ബാധിച്ചു.
അമേരിക്കന്‍ ഗോള്‍ഡ്‌ ഫ്യൂച്ചര്‍ ഫണ്ടിന്റെ നിരക്ക്‌ സ്വര്‍ണ്ണം ഔണ്‍സിന്‌ 4434 ഡോളര്‍ വരെ ഉയര്‍ന്നു. 24 കാരറ്റ്‌ പവന്‌ 1590 രൂപ കൂടി പവന്‌ 1,08,920 രൂപ. 18 കാരറ്റ്‌ പവന്‌ 1190 രൂപ കൂടി പവന്‌ 81,700 രൂപ. വെള്ളി ഗ്രാമിന്‌ അഞ്ച്‌ രൂപ കൂടി ഗ്രാമിന്‌ 231 രൂപ വിനിമയ നിരക്കില്‍ രൂപ 89.55ല്‍ നിന്ന്‌ 89.67 ആയി ഇടിഞ്ഞു. ഒരു പവന്‍ ആഭരണത്തിന്‌ ജി.എസ്‌.ടി. ഹോള്‍ മാര്‍ക്ക്‌ ചാര്‍ജ്‌ പണിക്കൂലി ഉള്‍പ്പെടെ ഒരു ലക്ഷത്തി എണ്ണായിരം രൂപ കഴിയും.
2026ല്‍ യു.എസ.്‌ രണ്ട്‌ തവണ പലിശ നിരക്ക്‌ കുറയ്‌ക്കുമെന്നാണു വിപണി വിദഗ്‌ധരുടെ പ്രതീക്ഷ. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ യു.എസ്‌. ഡോളറിനെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാന്‍ സ്വര്‍ണത്തിന്റെ ശേഖരം വര്‍ധിപ്പിക്കുന്നു. ഈ പ്രവണത 2026 ലും തുടരുമെന്ന്‌ ഗോള്‍

Ads by Google
Tuesday 23 Dec 2025 08.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW