Thursday, March 12, 2026 Last Updated 59 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.16 AM

'റിലയന്‍സ്‌ ജൂവല്‍സില്‍ ഡ്രീം ഡയമണ്ട്‌ സെയില്‍'

മുംബൈ: പ്രമുഖ ജ്വല്ലറി ശൃംഖലയായ റിലയന്‍സ്‌ ജൂവല്‍സ്‌ ഉപഭോക്‌താക്കള്‍ക്കായി ഏറെ ജനപ്രീതിയാര്‍ജ്‌ജിച്ച 'ഡ്രീം ഡയമണ്ട്‌ സെയില്‍' വീണ്ടും അവതരിപ്പിച്ചു. പുതുവര്‍ഷാഘോഷങ്ങളുടെയും വിവാഹ സീസണിന്റെയും ഭാഗമായി ആരംഭിച്ച ഈ ഓഫറിലൂടെ വജ്രാഭരണങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക്‌ ആകര്‍ഷകമായ ആനുകൂല്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌.ഈ ഓഫര്‍ പ്രകാരം ഓരോ 25,000 രൂപയുടെ വജ്രാഭരണ പര്‍ച്ചേസിനൊപ്പവും 0.25 ഗ്രാം സ്വര്‍ണ്ണനാണയം ഉപഭോക്‌താക്കള്‍ക്ക്‌ സൗജന്യമായി ലഭിക്കും., 75,000 രൂപയ്‌ക്ക്‌ മുകളിലുള്ള സ്വര്‍ണ്ണാഭരണ പര്‍ച്ചേസുകള്‍ക്ക്‌ പണിക്കൂലിയില്‍ 20 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്‌. 2026 ജനുവരി 27 വരെയാണ്‌ സെയില്‍ . നിത്യേന ധരിക്കാവുന്ന കമ്മലുകള്‍, മോതിരങ്ങള്‍, ചെയിനുകള്‍ മുതല്‍ വിവാഹ ആവശ്യങ്ങള്‍ക്കായുള്ള ചോക്കറുകള്‍ ഉള്‍പ്പെടെയുള്ള വജ്രാഭരണങ്ങളുടെ വിപുലമായ ശേഖരം എല്ലാ ഷോറൂമുകളിലും ലഭ്യമാണ്‌.

Ads by Google
Tuesday 23 Dec 2025 08.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW