Friday, March 13, 2026 Last Updated 15 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.01 AM

കരുത്തനായി കറുത്ത പൊന്ന്‌, തണുപ്പില്‍ തേയില 'തിളച്ചു'

കടുത്ത തണുപ്പില്‍ ഉത്തരേന്ത്യയിലെ മസാല കമ്പനികള്‍ക്കായി അന്തര്‍ സംസ്‌ഥാന കച്ചവടക്കാര്‍ വാങ്ങലുകാരായതോടെ പോയവാരം കൊച്ചിയില്‍ കുരുമുളക്‌ കിലോ 4 രൂപ വില കൂടി. മസാല കമ്പനികള്‍ക്ക്‌ മുന്‍കൂറായി കച്ചവടം ചെയ്‌ത അന്തര്‍ സംസ്‌ഥാന കച്ചവടക്കാരുടെപക്കല്‍ ഡിസംബറില്‍ കരാറാക്കിയ ചരക്ക്‌ ഇല്ലാതെ വന്നതോടെ അവരുടെ വാങ്ങലാണ്‌ കുരുമുളകിനു വില ഉയര്‍ന്നത്‌.
കഴിഞ്ഞ വാരം 141 ടണ്‍ കുരുമുളക്‌ വില്‍പ്പനക്കെത്തി മുന്‍ വാരത്തെ അപേക്ഷിച്ച്‌ 31 ടണ്‍ കുടുതലായിരുന്നു. വാങ്ങലുകാരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിലും വില്‍പ്പനക്കാര്‍ കുറവായിരുന്നു.
പച്ചമുളകിനു നല്ല ഡിമാന്റായതോടെ കര്‍ഷകരുടെ ശ്രദ്ധ പച്ചമുളകിലാണ്‌. കിലോ 175-ല്‍ നിന്ന്‌ 215 രൂപ വരെ വില ഉയര്‍ന്നിരിക്കെ മൂപ്പ്‌ കുറഞ്ഞ പച്ചമുളക്‌ ഉണക്കാതെ വിറ്റ്‌ തുടങ്ങി. പച്ചമുളകിനു വില ഉയര്‍ന്നിരിക്കെ ഉണക്കിയെടുത്താല്‍ കിലോ 800 രൂപ വരെ കിട്ടുമെന്ന പ്രതീക്ഷയില്‍ ഇടനിലക്കാര്‍ വന്‍കിട കര്‍ഷകര്‍ കുരുമുളക്‌ വില്‍ക്കാതെ വിപണി വിട്ട്‌ നില്‍ക്കയാണ്‌. മഴ മാറി ധനുമാസത്തെ കനത്ത ചൂടില്‍ പറിച്ചെടുത്ത പച്ചമുളക്‌ ഉണക്കാന്‍ തുടങ്ങിയതോടെയാണ്‌ ഹൈറേഞ്ച്‌ മേഖലകളില്‍നിന്ന്‌ കൊച്ചിയില്‍ വില്‍പ്പനക്കാര്‍ കുറഞ്ഞതെന്ന്‌ വ്യാപാരികള്‍.
ഉത്തരേന്ത്യയില്‍ തണുപ്പ്‌ കട്ടിയായതോടെ മസാല കമ്പനികളില്‍നിന്നു അന്വേഷണമുണ്ട്‌ വരും ദിവസങ്ങളില്‍ കുരുമുളകിന്‌ വില കൂടാനുള്ള സാദ്ധ്യതയുണ്ട്‌. കൊച്ചി വിലയെക്കാള്‍ കിലോ 15 രൂപ ഉയര്‍ത്തി അന്തര്‍ സംസ്‌ഥാന

കച്ചവടക്കാര്‍ മൂന്ന്‌ ആഴ്‌ച്ചത്തെ അവധിയില്‍ പണം നല്‍കാമെന്ന്‌ പറഞ്ഞ്‌ ഹൈറേഞ്ച്‌ മേഖലകളില്‍നിന്ന്‌ കുരുമുളക്‌ വാങ്ങുന്നുണ്ടെന്ന്‌ കൊച്ചിയില്‍ വ്യാപാരികള്‍ പറഞ്ഞു. ശ്രീലങ്കയില്‍നിന്ന്‌ നേരത്തെ ഇറക്കുമതി ചെയ്‌ത കുരുമുളക്‌ മുംബൈയില്‍ സ്‌റ്റോക്ക്‌ ചെയ്‌തിരുന്നത്‌ ഇറക്കുമതിക്കാര്‍ വില്‍പ്പനക്ക്‌ ഇറക്കിയത്‌ കൊല്ലം എറണാകുളം വയനാട്‌ ജില്ലകളില്‍ വന്ന്‌ തുടങ്ങി. രൂപയുടെ മൂല്ല്യം മെച്ചപ്പെട്ടതോടെ ഇന്ത്യയുടെ കയറ്റുമതി നിരക്കില്‍ 200 ഡോളറിന്റെ വര്‍ധനവുണ്ടായി. കയറ്റുമതി നിരക്ക്‌ ഇന്ത്യ ഒരു ടണ്‍ കുരുമുളകിന്‌ 8200 ഡോളര്‍, ശ്രീലക 7100, വിയറ്റ്‌നാം 6800, ബ്രസീല്‍ 6100, ഇന്തോനീഷ്യ 7100 ഡോളര്‍. വാരാന്ത്യ വില കൊച്ചി കുരുമുളക്‌ അണ്‍ ഗാര്‍ബിള്‍ ഡ്‌ കിലോ 694 രൂപ ഗാര്‍ബിള്‍ഡ്‌ മുളക്‌ 714 രൂപ പുതിയ മുളക്‌ 684 രൂപ.

Ads by Google
Monday 22 Dec 2025 09.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW